ernakulam local

കടല്‍ഭിത്തിക്കായി ചെല്ലാനത്ത് ദുരിതാശ്വാസ ക്യാംപില്‍ ഉപവാസം

പള്ളുരുത്തി: ചെല്ലാനത്തെ ദുരിതാശ്വാസ ക്യാംപില്‍ നാട്ടുകാരുടെ ഉപവാസ സമരം. കടല്‍ഭിത്തി നിര്‍മ്മാണം അടിയന്തിരമായി നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഇതിനെ തുടര്‍ന്ന് റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി ഉപവാസം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
വൈകീട്ട് സമരക്കാര്‍ കലക്ടര്‍, കെ വി തോമസ് എംപി എന്നിവരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. വീടുകള്‍ ശുചിയാക്കുന്നതും അറ്റകുറ്റ പണികള്‍ നടത്തി വാസയോഗ്യമാക്കുന്നതും സംബന്ധിച്ചു കലക്ടര്‍ ഉറപ്പ് നല്‍കിയെങ്കിലും കടല്‍ഭിത്തി നിര്‍മ്മിക്കുന്ന കാര്യത്തില്‍ ഉറപ്പ് നല്‍കിയില്ല. ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിക്കാമെന്ന് മാത്രമാണ് പറഞ്ഞത്. എന്നാല്‍ കടല്‍ഭിത്തി നിര്‍മ്മാണം അടിയന്തിരമായി നടത്തണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. ഉടന്‍ വേണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലന്ന് കലക്ടര്‍ പറഞ്ഞതോടെ ചര്‍ച്ച അലസി പിരിയുകയായിരുന്നു.
ക്യാംപില്‍ ഉപവാസം തുടരാന്‍ സമര സമിതി തീരുമാനിച്ചു. വൈകീട്ട് ചാളക്കടവില്‍ നിന്ന് രണ്ടായിരത്തോളം പേര്‍ പ്രകടനവുമായാണ് ക്യാംപില്‍ എത്തിയത്. കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയില്‍, ആലപ്പുഴ രൂപതാ വികാരി ജനറല്‍ പയസ് ആറാട്ടുകുളം, ഫാദര്‍ സ്റ്റീഫന്‍ ജെ പുന്നക്കല്‍, ഫാദര്‍ ആന്റെണി ടോപോള്‍,  ഫാദര്‍ അലക്‌സ് കൊച്ചിക്കാരന്‍, കടലോര സംരക്ഷണ സമിതി ചെയര്‍മാന്‍ ടി എ ഡാല്‍ഫിന്‍  സംസാരിച്ചു.
Next Story

RELATED STORIES

Share it