thrissur local

കടല്‍ക്ഷോഭം ശക്തം50ലധികം വീടുകളില്‍ വെള്ളം കയറി

ചാവക്കാട്: കടപ്പുറം പഞ്ചായത്തില്‍ കടല്‍ക്ഷോഭം ശക്തമായി. 50ലധികം വീടുകളിലേക്ക് വെളളം കയറി. കടല്‍വെള്ളം കോര്‍ണിഷ് റോഡും കവിഞ്ഞൊഴുകി. ഇതോടെ തീരത്തുണ്ടായിരുന്ന മല്‍സ്യ ബന്ധനയാനങ്ങളും ഉപകരണങ്ങളും സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. കഴിഞ്ഞ ദിവസവും മേഖലയില്‍ കടല്‍ക്ഷോഭം ശക്തമായിരുന്നു.
കടല്‍ക്ഷോഭത്തില്‍ അന്‍പതോളം വീടുകളിലേക്ക് തിര അടിച്ചുകയറി. രണ്ടു വീടുകള്‍ ഇതോടെ ഭീഷണിയിലായി. കടല്‍വെള്ളം കോര്‍ണിഷ് റോഡും കവിഞ്ഞൊഴുകി. പ്രദേശം ഭീതിയിലായി. തീരത്തുണ്ടായിരുന്ന മീന്‍പിടിത്ത യാനങ്ങളും ഉപകരണങ്ങളും സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. കടപ്പുറം വെളിച്ചെണ്ണപ്പടി പോക്കാക്കില്ലത്ത് സുഹറ, ആനാംകടവില്‍ ബീവാത്തു പണ്ടാരി ബുഷറ, പഴുവില്‍ ഹമീദ്, പണ്ടാരി ബീരാന്‍, അമ്പലത്തുവീട്ടില്‍ ഹുസൈന്‍, കോവിലകത്ത് അലീമു എന്നിവരുടെ വീടുകളിലേക്കാണു വെള്ളം അടിച്ചുകയറിയത്. രാവിലെ തുടങ്ങിയ കടല്‍ക്ഷോഭം വൈകും വരെ തുടര്‍ന്നു. തൊട്ടാപ്പ് ലൈറ്റ് ഹൗസ്, അഞ്ചങ്ങാടി വളവ്, വെളിച്ചെണ്ണപ്പടി, ആശുപത്രിപ്പടി, മാളൂട്ടി വളവ്, മൂസാറോഡ്, മുനക്കക്കടവ് എന്നിവിടങ്ങളില്‍ ശക്തമായി തിരയടിച്ചു.
കടല്‍ഭിത്തിക്ക് മുകളിലൂടെയും ഭിത്തി ഇല്ലാത്ത ഭാഗത്തുകൂടിയും തിര അടിച്ചുകയറി. നിരവധി വീടുകള്‍ക്കു ചുറ്റും കടലേറ്റത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. അഴിമുഖത്തിന് വടക്കുഭാഗത്തെ ക്ഷേത്രമുള്‍പ്പെടെ നിരവധി വീടുകളും കടകളും വേലിയേറ്റത്തിരയടിച്ച് വെള്ളക്കെട്ടിലായി. മുനയ്ക്കക്കടവ് ഇക്ബാല്‍ നഗറില്‍ കടല്‍ഭിത്തി താഴ്ന്ന ഭാഗത്തുകൂടെ കരയിലേക്ക് തിരയടിച്ചുകയറി. മുനയ്ക്കക്കടവില്‍ 20 വീടുകള്‍ക്കു ചുറ്റും വെള്ളക്കെട്ടുണ്ട്. ചില വീടുകളുടെ ചുമരിലേക്ക് തിരയടിച്ച് വീടിനുള്ളിലും വെള്ളം കയറിയതിനെത്തുടര്‍ന്ന് വീട്ടുപകരണങ്ങള്‍ക്ക് നാശം സംഭവിച്ചു. മൂസാറോഡ് ഭാഗത്ത് തിരയടിച്ചുകയറിയതോടെ വെള്ളം കോര്‍ണിഷ് റോഡ് കവിഞ്ഞൊഴുകി. അഞ്ചങ്ങാടിവളവിലെ അഞ്ച് വീടുകള്‍ക്കും ഒരു കടയ്ക്കും ചുറ്റിലായി വെള്ളക്കെട്ട് രൂപപ്പെട്ടു. ഒരുമാസംമുമ്പ് കാലവര്‍ഷം ശക്തമായപ്പോഴും ഇവിടെ കടലേറ്റമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it