Alappuzha local

കടല്‍ക്ഷോഭം: റോഡിലെ തടസ്സം നീക്കാന്‍ എത്തിയവരെ നാട്ടുകാര്‍ തടഞ്ഞു

ഹരിപ്പാട:്  കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന്  വാഹന ഗതാഗതം തടസ്സപ്പെടുന്ന തരത്തില്‍ റോഡില്‍ നിരന്ന കല്ലുകള്‍ നീക്കം ചെയ്യുന്നതിനായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. ആറാട്ടുപുഴ  ബസ് സ്റ്റാന്റ് മുതല്‍  എകെജി ജങ്ഷന്‍ വരെയുള്ള ഭാഗത്താണ് ശക്തമായ  കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തീരഭിത്തി തകര്‍ന്ന്  റോഡില്‍  നിരന്നത്. ഇത് നീക്കം ചെയ്യുന്നതിനായാണ് ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രേഖ,  ഗ്രാമപ്പായത്ത് പ്രസിഡന്റ് എസ് അജിത എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തിയത്.അതിനിടയില്‍  നെല്ലാനിക്കല്‍ എല്‍പി സ്‌കൂളിലെ  ദുരിതാശ്വാസ ക്യാംപ്  സന്ദര്‍ശിക്കാനെത്തിയ  ആര്‍ഡിഒ ഹരികുമാര്‍, കാര്‍ത്തികപ്പള്ളി  തഹസില്‍ദാര്‍ എസ് വിജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെയും  നാട്ടുകാര്‍ തടഞ്ഞു. അടിക്കടിയുണ്ടാവുന്ന കടല്‍ക്ഷോഭത്തില്‍  സംരക്ഷണ ഭിത്തികള്‍ തകരുന്നത് നിര്‍മാണത്തിന് നിലവാരമില്ലാത്തത് കൊണ്ടാണെന്ന് പ്രദേശ വാസികള്‍ ചൂണ്ടിക്കാട്ടി.
തീരവാസികള്‍  കടല്‍ക്ഷോഭ നാളുകളില്‍ ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നെന്നും  ഇതിന് ശാശ്വത പരിഹാരം കാണുന്നതിന് കലക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തണമെന്നും  അതിനു ശേഷം  റോഡിലെ തടസ്സങ്ങള്‍ നീക്കിയാല്‍ മതിയെന്നുമായിരുന്നു   നാട്ടുകാരുടെ  നിലപാട്. തിങ്കളാഴ്ചയോ  ചൊവ്വാഴ്ചയോ കലക്ടറുമായി ചര്‍ച്ച നടത്താന്‍ അവസരമൊരുക്കാമെന്ന ധാരണയെ തുടര്‍ന്നാണ്  നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
Next Story

RELATED STORIES

Share it