ernakulam local

കടല്‍ക്ഷോഭം രൂക്ഷം; മണല്‍വാടകള്‍ തകര്‍ന്നു

പള്ളുരുത്തി: ചെല്ലാനത്ത് കടല്‍ക്ഷോഭം രൂക്ഷം. കമ്പനിപ്പടി, ബസ്സാര്‍, വേളാങ്കണ്ണി പ്രദേശങ്ങളില്‍ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. കടല്‍കയറ്റം തടയുന്നതിനായി ഇറിഗേഷന്‍ ഡിപാര്‍ട്ടുമെന്റ് സ്ഥാപിച്ച ജിയോ ട്യൂബുകളെല്ലാം കടല്‍ക്ഷോഭത്തില്‍ ഒലിച്ചുപോയി.
ശനിയാഴ്ച രാവിലെയാണ് നേരിയതോതില്‍ തീരത്ത് കടല്‍കയറി തുടങ്ങിയത്. ഉച്ചയോടുകൂടി രൂക്ഷമായി വെള്ളം ഇരച്ചു കയറുകയായിരുന്നു. കടല്‍ കവിഞ്ഞു വരുന്ന വെള്ളം ഒഴുകിപോവുന്ന വിജയംകനാല്‍ കടല്‍മണ്ണ് വീണ് നിറഞ്ഞതും കടല്‍ക്ഷോഭം രൂക്ഷമാവാന്‍ കാരണമായതായി നാട്ടുകാര്‍ പറഞ്ഞു. ഒഴുക്കുചാലില്‍ നിന്നും മുന്‍കാലങ്ങളില്‍ നാട്ടുകാര്‍ തന്നെ മണല്‍ മാറ്റി ആഴം വര്‍ധിപ്പിക്കാറുണ്ടായിരുന്നുവെങ്കിലും മണല്‍ നീക്കം ചെയ്യുന്നതിന് നിയന്ത്രണം വന്നതോടെ മണല്‍ നീക്കല്‍ ജോലികള്‍ തടസ്സപ്പെട്ടതായും നാട്ടുകാര്‍ ആരോപിച്ചു. വരും ദിവസങ്ങളിലും കടല്‍കയറ്റം വര്‍ധിക്കുമെന്ന് ഇവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it