കടല്‍ക്കൊല: മോദിക്കെതിരേ ഇറ്റലി തെളിവുകള്‍ പുറത്തുവിടുമെന്ന്

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തോറെ ജിറോണിനെ വിട്ടയച്ചില്ലെങ്കില്‍ അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ നരേന്ദ്ര മോദി, സോണിയ ഗാന്ധിക്കെതിരേ തെളിവുകള്‍ ആവശ്യപ്പെടുന്ന സംഭാഷണം ഇറ്റലി പുറത്തുവിടുമെന്ന് ഇടപാടിലെ മുഖ്യ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേല്‍.
ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മിഷേല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സിയും തമ്മിലുള്ള കൂടിക്കാഴ്ചയെ കുറിച്ചുള്ള വിവരങ്ങളായിരിക്കും അത്.
നാവികരെ വിട്ടയക്കില്ലെന്ന യുപിഎ സര്‍ക്കാരിന്റെ നിലപാടില്‍ ഇറ്റലിക്ക് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. ഇപ്പോള്‍ പ്രശ്‌നം പരിഹരിക്കുന്നതിന് പുതിയ അവസരമാണു ലഭിച്ചിരിക്കുന്നത്. പക്ഷേ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണു നടത്തേണ്ടിവരുക. അഗസ്ത ഇടപാടില്‍ സോണിയ ഗാന്ധിയെ ഉള്‍പ്പെടുത്തുകയെന്നത് നടക്കുമെന്നു തോന്നുന്നില്ല. മോദി അപകടകരമായ അവസ്ഥയിലാണ്. നാവികരെ വിട്ടയച്ചാല്‍ അത് കരാര്‍ പ്രകാരമാണെന്നു ബോധ്യമാവും. ഇല്ലെങ്കില്‍ ഇറ്റലി അശുഭകരമായ പലതും ചെയ്‌തേക്കുമെന്നും മിഷേല്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it