കടല്‍ക്കൊല: ഇന്ത്യ-ഇറ്റലി നിയമയുദ്ധം നീളും

ന്യൂഡല്‍ഹി: കേരള തീരത്ത് രണ്ട് മല്‍സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള നിയമയുദ്ധം നീളും. കേസ് ഹേഗിലെ രാജ്യാന്തര തര്‍ക്ക പരിഹാര കോടതി മുമ്പാകെ എത്തിയതിനാല്‍ നടപടിക്രമങ്ങള്‍ വൈകുന്നതിനാലാണ് നിയമ പോരാട്ടം നീളുന്നത്.
കേസില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട ഇറ്റാലിയന്‍ നാവികരില്‍ ലസ്‌തോറെ മാസിമിലിയാനോ ചികില്‍സയ്ക്കായി നാട്ടിലും സാല്‍വത്തോറെ ജിറോണ്‍ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലുമാണ് കഴിയുന്നത്. കേസ് 2018 ഫെബ്രുവരി വരെ അവസാനിക്കില്ലെന്നാണ് പുതിയ റിപോര്‍ട്ടുകള്‍. കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുന്നതു വരെ ജിറോണിനെക്കൂടി നാട്ടില്‍ നില്‍ക്കാന്‍ അനുവദിക്കണമെന്ന് കഴിഞ്ഞമാസം ഇറ്റലി രാജ്യാന്തര കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് അടുത്തമാസം 26നു മുമ്പായി ഇന്ത്യ മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ മറുപടി ക്കുശേഷമെ ഇറ്റലിയുടെ ആവശ്യത്തിന്‍മേല്‍ മാ ര്‍ച്ച് 30നും 31നും രാജ്യാന്തരകോടതിയില്‍ പ്രാഥമിക വാദം കേള്‍ക്കല്‍ ആരംഭിക്കുക.
കേസില്‍ ഇറ്റലി ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ വിശദീകരിച്ചുള്ള സത്യവാങ്മൂലം ഈ വര്‍ഷം സപ്തംബറില്‍ നല്‍കണം. ഇറ്റലിയുടെ സത്യവാങ് മൂലത്തിനു പിന്നാലെ അടുത്തവര്‍ഷം മാര്‍ച്ച് 31നു മുമ്പായി ഇന്ത്യ എതിര്‍ സത്യവാങ്മൂലവും നല്‍കും. ഇന്ത്യയുടെ സത്യവാങ്മൂലത്തിന് 2017 ജൂലൈ 28 വരെ ഇറ്റലിക്കു മറുപടി നല്‍കാം. ഇറ്റലിയുടെ രണ്ടാം സത്യവാങ്മൂലത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തേണ്ടതായ പോയിന്റുകള്‍ ഉണ്ടെങ്കില്‍ അവയ്ക്കുള്ള മറുപടി കൂടി നല്‍കി 2017 ഡിസംബര്‍ ഒന്നിനു മുമ്പായി ഇന്ത്യക്ക് അധികസത്യവാങ്മൂലവും നല്‍കാവുന്നതാണ്. ഇന്ത്യയുടെ രണ്ടാമത്തെ സത്യവാങ്മൂലത്തി ല്‍ 2018 ഫെബ്രുവരി രണ്ടിനു മുമ്പായി ഇറ്റലിക്ക് മൂന്നാമതൊരു സത്യവാങ്മൂലം നല്‍കാനും അവസരം ഉണ്ടെന്നറിയിച്ച് ചൊവ്വാഴ്ച രാജ്യാന്തര കോടതി പ്രസ്താവനയിറക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it