Flash News

കടല്‍ക്കൊലക്കേസ്: രണ്ടാമത്തെ ഇറ്റലിയന്‍ നാവികനും സ്വദേശത്തേക്ക്, കേന്ദ്രം എതിര്‍ത്തില്ല

കടല്‍ക്കൊലക്കേസ്: രണ്ടാമത്തെ ഇറ്റലിയന്‍ നാവികനും സ്വദേശത്തേക്ക്,  കേന്ദ്രം എതിര്‍ത്തില്ല
X


Italian marine Salvatore Girone

[related] കടല്‍ക്കൊല കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തോറ ജിറോണിന് ഇറ്റലിയിലേക്ക് പോകുന്നതിന് സുപ്രീംകോടതി അനുമതി നല്‍കി.
അന്താരാഷ്ട്ര കോടതിയുടെ പരിഗണനയിലുള്ള കേസ് തീര്‍പ്പാകും വരെ നാവികന് ഇറ്റലിയില്‍ കഴിയാമെന്ന് കോടതി വ്യക്തമാക്കി. ഇറ്റലിയിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന നാവികന്റെ ആവശ്യത്തെ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ക്കാത്തതിനെ തുടര്‍ന്നാണ് സുപ്രീംകോടതി അനുമതി നല്‍കിയത്.

നാവികന്റെ പാസ്‌പോര്‍ട്ട് ഇറ്റാലിയന്‍ അധികൃതരെ ഏല്‍പ്പിക്കണം, കേസില്‍ അന്താരാഷ്ട്ര കോടതിയുടെ തീര്‍പ്പുണ്ടായാല്‍ ഒരു മാസത്തിനകം ഇന്ത്യയില്‍ തിരിച്ചെത്തണം, നാവികന്‍ താമസിക്കുന്നത് ഇറ്റലിയില്‍ ആണെങ്കിലും ഇന്ത്യയുടെ അധികാര പരിധിയിലായിരിക്കണം, നാവികന്റെ മേല്‍ ഇന്ത്യന്‍ സുപ്രീംകോടതിയ്ക്ക് അധികാരമുണ്ടായിരിക്കും തുടങ്ങിയ ഉപാധികളോടെയാണ് കോടതി നാവികനെ നാട്ടില്‍ പോകാന്‍ അനുവദിച്ചിരിക്കുന്നത്.

രണ്ടു മലയാളി മല്‍സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ അറസ്റ്റിലായ ഇന്ത്യയിലുള്ള രണ്ടാമത്തെ സൈനികനെയും നാട്ടില്‍ പോവാന്‍ അനുവദിച്ചതോടെ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. നേരത്തെ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നാവികരെ നാട്ടില്‍ പോകാന്‍ അനുവദിച്ചതിനെ നരേന്ദ്ര മോഡി ശക്തമായി എതിര്‍ത്തിരുന്നു. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ അതേ നിലപാടുകള്‍ തന്നെയാണ് കേസില്‍ ഇപ്പോള്‍ നരേന്ദ്ര മോഡിയും പിന്തുടരുന്നതെന്നാണ് വിമര്‍ശനം. വിഷയത്തില്‍ മോഡി യുപിഎ സര്‍ക്കാരിനേയും സോണിയ ഗാന്ധിയേയും വിമര്‍ശിച്ച്് നേരത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതിയ കുറിപ്പുകള്‍ പ്രചരിപ്പിച്ച് കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം നടക്കുന്നത്. italian modi tweet
Next Story

RELATED STORIES

Share it