Flash News

കടലില്‍ വള്ളം മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കടലില്‍ വള്ളം മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
X


പൊന്നാനി: പൊന്നാനി കടലില്‍  ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹം ചാവക്കാട് പ്ലാങ്ങാട് തീരത്തണഞ്ഞു. ബുധനാഴ്ചയാണ് പൊന്നാനിയില്‍ വള്ളം മറിഞ്ഞ്  താനൂര്‍ അഞ്ചുടി സ്വദേശി ഹംസയെ (65) കാണാതായത്. പൊന്നാനിയില്‍ നിന്നും ബുധനാഴ്ച രാവിലെ കടലിലിറങ്ങിയ ഫൈബര്‍ വള്ളം അഴിമുഖത്തെ തിരയില്‍പ്പെട്ട് മറിഞ്ഞാണ് ഹംസയെ  കാണാതായത്. താനൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മാരുതി ബോട്ടില്‍ നിന്നും മത്സ്യം സംഭരിച്ച് കരയ്‌ക്കെത്തിക്കുന്ന ചെറിയ ഫൈബര്‍ വള്ളം പൊന്നാനി അഴിമുഖത്തെ ശക്തമായ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു.
ഈ സമയത്ത് മൂന്നു പേരാണ് വള്ളത്തിനകത്തുണ്ടായിരുന്നത്. ഹംസയൊഴികെ മറ്റു രണ്ടുപേരും നീന്തിക്കയറിയിരുന്നു. എന്നാല്‍ ശക്തമായ തിരമാലയില്‍പ്പെട്ട് ഹംസയെ കാണാതാവുകയായിരുന്നു. സംഭവമറിഞ്ഞതിനെതുടര്‍ന്ന് പൊന്നാനിയില്‍ നിന്നുള്ള ഫിഷറീസ് ബോട്ടും പൊന്നാനിയില്‍ നിന്നും പടിഞ്ഞാറെക്കരയില്‍ നിന്നുമുള്ള മല്‍സ്യ ബന്ധന ബോട്ടുകളും തിരച്ചിലിനിറങ്ങി. മണിക്കൂറുകളോളം കടലില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഹംസയെ കണ്ടെത്താനായിരുന്നില്ല. പ്രതികൂല കാലാവാസ്ഥയായതിനാല്‍ ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്. ഇന്നലെ പുലര്‍ച്ചെയാണ് മൃതദേഹം ചാവക്കാട് തീരത്തണഞ്ഞത്. തുടര്‍നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മൃതദേഹം പൊന്നാനി ഗവ. ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുകള്‍ക്കു വിട്ടുകൊടുത്തു. ഭാര്യ:സുബൈദ. മക്കള്‍:നൗഫല്‍, ഫൗസിയ, ഹസൈന്‍, ഹുസൈന്‍, ആത്തിക, സഫൂറ, ഹയറുന്നിസ.  മരുമക്കള്‍:പരേതനായ ഉമ്മര്‍,കുഞ്ഞാവ, ആബിദ്, റാഫി, വാഹിത.
Next Story

RELATED STORIES

Share it