കടലില്‍ മീനിനേക്കാള്‍ അധികം പ്ലാസ്റ്റിക് നിറയുന്നു

വാഷിങ്ടണ്‍: സമുദ്രത്തില്‍ മല്‍സ്യത്തേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറയുന്നുവെന്ന് പഠനം. 2050 ആകുമ്പോഴേക്കും ഈ അവസ്ഥയുണ്ടാവുമെന്നാണ് ലോക സാമ്പത്തിക ഫോറം പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നത്. ഓരോ വര്‍ഷവും 80 ലക്ഷം ടണ്‍ വീതം പ്ലാസ്റ്റിക് കടലിലെത്തുന്നുണ്ട്.
അതായത് ഓരോ മിനിറ്റിലും ഒരു ലോറി പ്ലാസ്റ്റിക് എന്ന തോതില്‍. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ ഇത് 2030 ആകുമ്പോള്‍ മിനിറ്റില്‍ രണ്ട് ലോറി മാലിന്യം എന്ന തോതിലാവും. 2050ല്‍ നാലു ലോറി മാലിന്യവും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തോടുകളും പുഴകളും വഴിയാണ് കടലിലെത്തുന്നത്. നേരിട്ട് കടലിലേക്ക് പ്ലാസ്റ്റിക് തള്ളുന്നവരുമുണ്ട്. കൂടാതെ ഫാക്ടറി മാലിന്യങ്ങള്‍ കടലിലേക്ക് ഒഴുക്കുന്നതും സ്ഥിതി വഷളാക്കുന്നുണ്ട്.
ഒരു തവണ ഉപയോഗിച്ച പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നതാണ് ഇത്രയും മാലിന്യങ്ങള്‍ കുന്നുകൂടാന്‍ കാരണം. പുനരുപയോഗിക്കാന്‍ സാധിക്കുന്ന പ്ലാസ്റ്റിക് പ്രോല്‍സാഹിപ്പിക്കുകയാണ് പോംവഴിയെന്ന് പ്ലാസ്റ്റിക് പൊലൂഷന്‍ കൊയ്‌ലീഷന്‍ സിഇഒ ദിയന്ന കോഹിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Next Story

RELATED STORIES

Share it