Flash News

150ഓളം പേരെ രക്ഷപ്പെടുത്തി; ഒരാള്‍ കൂടി മരിച്ചു

150ഓളം പേരെ രക്ഷപ്പെടുത്തി; ഒരാള്‍ കൂടി മരിച്ചു
X
[caption id="attachment_305235" align="aligncenter" width="400"] ചെല്ലാനത്ത് സെന്റ് മേരീസ് ഹൈസ്‌കൂളില്‍ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പ്‌[/caption]



തിരുവനന്തപുരം: ഓഖി ചുവലിക്കാറ്റിനെത്തുടര്‍ന്ന് കടലില്‍ അകപ്പെട്ട 150ഓളം  മല്‍സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. 60ഓളം പേരെ ജപ്പാന്‍ ചരക്കുകപ്പലാണ് രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയവരെ വിഴിഞ്ഞം തീരത്ത് എത്തിച്ചിരിക്കുകയാണ്. 16 പേരെ ഉള്‍ക്കടലില്‍ നിന്നും നാവികസേനാ സംഘമാണ് രക്ഷിച്ചത്. ഇവര്‍ എവിടെ നിന്നുള്ളവരാണെന്ന് വ്യക്തമല്ല. മല്‍സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളിലാണ് 85 പേരെ രക്ഷപ്പെടുത്തിയത്. ശംഖുമുഖം തീരത്തുനിന്നും ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, തിരുവനന്തപുരത്ത് 281 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാത്തതിന്റെ പേരിലും അപകടത്തില്‍ പെട്ടവരെ രക്ഷപ്പെടുത്താനുള്ള നടപടികള്‍ കാര്യക്ഷമമാക്കാത്തതിന്റെയും പേരില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ട്. കൊല്ലത്തും തിരുവനന്തപുരത്തും കടലില്‍ കാണാതായവരുടെ ബന്ധുക്കല്‍ ശക്തമായ പ്രതിഷേധം നടത്തുകയാണ്. അതേസമയം, കൊച്ചിയില്‍ ശക്തമായ കടല്‍ക്ഷോഭം അനുഭവപ്പെടുകയാണ്. നൂറോളം വീടുകളില്‍ കടല്‍വെള്ളം കയറിയ സ്ഥിതിയാണ്.

[related]
Next Story

RELATED STORIES

Share it