thrissur local

കടലില്‍ കുടുങ്ങിയ 13 പേരടങ്ങിയ ബോട്ട് ചാവക്കാട്ടെത്തി

ചാവക്കാട്: ഓഖി ചുഴലിക്കാറ്റില്‍ അകപെട്ട് കടലില്‍ കുടങ്ങിയിരുന്ന ബോട്ടിന് കോസ്റ്റല്‍ പോലിസ് സംരക്ഷകരായി. കൊച്ചിയില്‍ നിന്നും കഴിഞ്ഞ മാസം 21ന് മല്‍സ്യബന്ധനത്തിന് പുറപ്പെട്ട റോസാ മിസ്റ്റിക്ക എന്ന ബോട്ടാണ് ഇന്നലെ ചാവക്കാട്ടെത്തിയത്.
മുനക്കകടവ് കോസ്റ്റല്‍ പോലിസ് മറ്റൊരു ബോട്ടില്‍ കടലിലെത്തി ഇവര്‍ക്ക് സഹായം ചെയ്തു കൊടുത്തു. കുളച്ചല്‍ സ്വദോശികളായ 13 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതുവരേയും ഇവര്‍ക്ക് വീട്ടുകാരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. കോസ്റ്റല്‍ പോലിസാണ് ഇതിനുള്ള സഹായം ലഭ്യമാക്കിയതെന്ന് എസ്‌ഐ പോള്‍സണ്‍ പറഞ്ഞു. ഇന്നു തന്നെ ഇവര്‍ നാട്ടിലേക്ക് തിരിക്കും.
നാളെ കലക്ടറേറ്റ്
ധര്‍ണ നടത്തും
തൃശൂര്‍: ഓഖി ചുഴലിക്കാറ്റിലും കടല്‍ക്ഷോഭത്തിലും അകപ്പെട്ട തീരദേശ ജനതയെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അവഗണിക്കുന്നുവെന്ന് ആരോപിച്ച് അഖിലേന്ത്യ മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ കലക്ടറേറ്റ് ധര്‍ണ നടത്തും.
വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് ഭൂമിയും വീടും അനുവദിക്കുക, ഭാഗികമായി വീടുനശിച്ചവര്‍ക്ക് പുതിയ വീടും ഭവനരഹിതര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യവും അനുവദിക്കുക, മത്സ്യബന്ധനോപകരണങ്ങളും ചീനവലകളും നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തര ധനസഹായം നല്‍കുക, തകര്‍ന്ന തീരദേശ റോഡുകള്‍ അടിയന്തരമായി സഞ്ചാരയോഗ്യമാക്കുക, കുടിവെള്ളം-വൈദ്യുതി വിതരണം ഉടന്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ.
രാവിലെ 10ന് എഐസിസി അഖിലേന്ത്യ മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റും ഡിസിസി പ്രസിഡന്റുമായ ടി എന്‍ പ്രതാപന്‍ ഉദ്ഘാടനം ചെയ്യും.
ഭാരവാഹികളായ യു കെ പീതാംബരന്‍, എ എം  അലാവുദീന്‍, കെ ഡി വീരമണി, സി വി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it