Alappuzha local

കടലില്‍പ്പെട്ട മല്‍സ്യത്തൊഴിലാളി നീന്തിരക്ഷപ്പെട്ടു

ആലപ്പുഴ: കനത്ത മഴയോടൊപ്പം ജില്ലയിലെ തീരപ്രദേശങ്ങളില്‍ കടല്‍ ക്ഷോഭവും രൂക്ഷമായി. രൂക്ഷമായ കടല്‍ക്ഷോഭത്തില്‍ പൊന്തു വള്ളത്തില്‍ മല്‍സ്യബന്ധനത്തിനിടെ  തൊഴിലാളി അപകടത്തില്‍ പെട്ടു. പിന്നീട് കിലോമീറ്ററുകളോളം നീന്തി കരക്കെത്തി.  പുന്നപ്ര തെക്കു പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ കാഞ്ഞിരം ചിറ വീട്ടില്‍ ജോയി (58) ആണ് അപകടത്തില്‍ പെട്ടത്. ഇന്നലെ പുലര്‍ച്ചെ 5 മണിയോടെ പൊന്തു വള്ളത്തില്‍ കടലില്‍ പോയതാണ് ജോയി. ശക്തമായ തിരമാലയില്‍ പെട്ട് വള്ളം മറിയുകയായിരുന്നു.
രാവിലെ 7 മണിയോടെ പുന്നപ്ര ചള്ളി തീരത്ത് ആളില്ലാതെ വള്ളം അടിഞ്ഞുകയറി. ഇതെ തുടര്‍ന്ന് മത്സ്യതൊഴിലാളികള്‍ കടലില്‍ ജോയിക്കായി തിരച്ചില്‍ നടത്തുന്നതിനിടെ  അവശനിലയില്‍ തീരത്ത് നീന്തികയറുകയായിരുന്നു. ജോയിയെ നാട്ടുകാര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തൃക്കുന്ന പ്പുഴ,ആറാട്ടുപുഴ പഞ്ചായത്തുകളുടെ തീരദേശം വന്‍കടലാക്രമണ ഭീഷണി നേരിടുകയാണ്.ആറാട്ടുപുഴ പഞ്ചായത്തിലാണ് ഏറെ നാശനഷ്ടം.ആറാട്ടുപുഴ ബസ് സ്റ്റാന്‍ഡ് മുതല്‍ തെ ക്കോട്ടുള്ള പ്രദേശത്തേക്ക് കടല്‍ ഇരച്ചു കയറുകയാണ്.
അമ്പലപ്പുഴ പുറക്കാട് പുന്നപ്ര തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം ശക്തമായി. ഒരു വീടു തകര്‍ന്നു. നിരവധി വീടുകളില്‍ വെള്ളം കയറി.അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 15ാം വാര്‍ഡ് പുതുവല്‍ ബൈജുവിന്റെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. കടല്‍ ഭിത്തിയില്ലാത്ത ഭാഗങ്ങളില്‍ ശക്തമായ തിരയില്‍ കടല്‍ വെള്ളം കരയിലേക്ക് ഇരച്ചുകയറി.കടല്‍ ഭിത്തിയില്ലാത്ത പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്.ചില സ്ഥലങ്ങളില്‍ ചാകരയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ടെങ്കിലും മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിയുന്നില്ല.തീരദേശത്ത് സൗജന്യ റേഷന്‍ വിതരണം ചെയ്യണമെന്ന ആവശ്യവും ശക്തമാണ്.
Next Story

RELATED STORIES

Share it