Second edit

കടലിനെ അവഗണിക്കരുത്



ആഗോള താപനത്തെക്കുറിച്ച് ഗംഭീരന്‍ ചര്‍ച്ചകള്‍ നടത്തിയശേഷം വിവിധ രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ ഒപ്പുവച്ച പാരിസ് കരാറില്‍ സമുദ്രങ്ങളെപ്പറ്റി ആനുഷംഗികപരാമര്‍ശങ്ങളേയുള്ളു. സമുദ്രങ്ങളെ ആശ്രയിച്ചാണു മനുഷ്യന്‍ ജീവിക്കുന്നത്. ലോകത്തിലെ 300 കോടി മനുഷ്യര്‍ക്ക് കുറഞ്ഞ ചെലവില്‍ പ്രോട്ടീന്‍ നല്‍കുന്നത് സമുദ്രങ്ങളാണ്. മാട്ടിറച്ചിയേക്കാള്‍ വരും മല്‍സ്യങ്ങളില്‍ നിന്നുള്ള പോഷകങ്ങള്‍. പത്തിലൊരാളെങ്കിലും ഉപജീവനത്തിനു കടലിനെ ആശ്രയിക്കുന്നു. കാലാവസ്ഥ നിയന്ത്രിക്കുന്നതില്‍ സമുദ്രങ്ങള്‍ക്കു പങ്കുണ്ട്. അവയെ അവഗണിക്കുന്നതുമൂലം വലിയ അനര്‍ഥങ്ങളാണു വരാനിരിക്കുന്നത്. മനുഷ്യര്‍ എന്തും കടലിലേക്കു വലിച്ചെറിയുന്നു. സമുദ്രങ്ങളുടെ വ്യാപ്തി പരിഗണിക്കുമ്പോള്‍ അതുകൊണ്ട് കുഴപ്പമില്ലെന്നു തോന്നുമെങ്കിലും അതു ശരിയല്ല. ഹരിതഗൃഹ വാതകങ്ങളുണ്ടാക്കുന്ന താപത്തിന്റെ മൂന്നില്‍ രണ്ടുഭാഗം സമുദ്രങ്ങളാണ് ആഗിരണം ചെയ്യുന്നത്. അമിതമായ മല്‍സ്യബന്ധനവും മലിനീകരണവും കാലാവസ്ഥയിലുള്ള മാറ്റവും കാരണം പല ജലജീവികളും നാമാവശേഷമായിരിക്കുന്നു. പത്തുമുപ്പതു വര്‍ഷങ്ങള്‍ക്കുള്ളില്‍ കടല്‍പ്പുറ്റ് പറ്റെ ഇല്ലാതാവുമെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ കരുതുന്നത്. 2050ല്‍ കടലില്‍ മല്‍സ്യങ്ങളേക്കാള്‍ പ്ലാസ്റ്റിക്കായിരിക്കുമത്രേ. ഉപ്പുവെള്ളം മൂലം ചെറിയ തരികളായി മാറുന്ന പ്ലാസ്റ്റിക്, മല്‍സ്യങ്ങള്‍ അകത്താക്കുകയും തുടര്‍ന്നത് മനുഷ്യരുടെ വയറ്റിലെത്തുകയും ചെയ്യും. അമിതമായ മല്‍സ്യബന്ധനംമൂലം, ജീവജാതി നിലനിര്‍ത്താനാവശ്യമായ അളവില്‍ മല്‍സ്യങ്ങളില്ലാതെ വരുന്നതിന്റെ ദുരിതങ്ങള്‍ വേറെയും.
Next Story

RELATED STORIES

Share it