thiruvananthapuram local

കടലാക്രമണ പ്രദേശങ്ങളും ദുരിതാശ്വാസ ക്യാംപും സന്ദര്‍ശിച്ചു

തിരുവനന്തപുരം: കടലാക്രമണ ഭീഷണി നേരിടുന്ന അഞ്ചുതെങ്ങ്, പൂത്തുറ തീരപ്രദേശങ്ങള്‍  കൊല്ലം ജില്ലാ കലക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കടലാക്രമണത്തെ തുടര്‍ന്ന് രണ്ടു ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്്.
അഞ്ചുതെങ്ങില്‍ സെന്റ് ജോസഫ്‌സ് സ്‌കൂളിലും അടിമലത്തുറ ബഡ്‌സ് സ്‌കൂളിലുമാണ് ദുരിതാശ്വാസ ക്യാംപ് തുറന്നത്. അഞ്ചുതെങ്ങിലെ ക്യാംപ് സന്ദര്‍ശിച്ച കലക്ടര്‍ സൗകര്യങ്ങള്‍ വിലയിരുത്തി. നാട്ടുകാരുമായി സംസാരിച്ചു. 15 കുടുംബങ്ങളെയാണ് നിലവില്‍ ക്യാംപിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.
സബ് കലക്ടര്‍ കെ ഇമ്പശേഖര്‍, ചിറയിന്‍കീഴ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ് ഡീന, അഞ്ചുതെങ്ങ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമണ്‍, തഹസില്‍ദാര്‍ ക്ലമന്റ് ലോപ്പസ്, ജനപ്രതിനിധികള്‍ കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it