kozhikode local

കടലാക്രമണത്തിനു ശമനമായില്ല: നാല് വീടുകള്‍ ഭീഷണിയില്‍; വീട്ടുമതില്‍ തകര്‍ന്നു

വടകര: ഞായറാഴ്ച വൈകീട്ട് നാലു മണിയോടെ വടകരയുടെ തീരങ്ങളില്‍ ഉണ്ടായ കടലാക്രമണത്തിന് ശമനമായില്ല.അഴിത്തല മുതല്‍ കണ്ണൂക്കര മാടക്കര ബീച്ച് വരെയുള്ള തീരദേശ വാസികള്‍ ഭീഷണിയിലാണ്.ഇന്നലെ പുലര്‍ച്ചെ കൊയിലാണ്ടി വളപ്പില്‍ മുക്കോളി ഹംസയുടെ വീടിന്റെ പിറക് വശത്തെ മതില്‍ തകര്‍ന്നു.ശക്തമായ തിരമാലയില്‍ മുകച്ചേരി ഭാഗത്തെ റോഡ് പൂര്‍ണമായും തകര്‍ന്നു.കൊയിലാണ്ടി വളപ്പില്‍ വൈദ്യുതി പോസ്റ്റ് ചരിഞ്ഞ നിലയിലാണ്.
മൂകച്ചേരി ഭാഗത്തെ നിരവധി വൈദ്യുതി പോസ്റ്റുകള്‍ അപകടാവസ്ഥയിലുമാണ്.ഇവിടത്തെ നാലു വീടുകള്‍ ഏത് നിമിഷവും കടലെടുക്കുമെന്ന നിലയിലാണ്.ഇരുപതോളം തെങ്ങുകള്‍ കടപുഴകി വീഴാന്‍ പാകത്തിലാണുള്ളത്.ശക്തമായ തിരയില്‍ കടലിലെ പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ അടുത്ത പറമ്പുകളിലേക്ക് അടിഞ്ഞു കൂടിയിരിക്കുകയാണ്.വടകര തഹസില്‍ദാര്‍ പി   കെ സതീഷ് കുമാര്‍,അഡീഷണല്‍ തഹസില്‍ദാര്‍ കെ രവീന്ദ്രന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. അപകട ഭീഷണി നേരിടുന്ന കുടുംബങ്ങളെ ഏത് സാഹചര്യം ഉണ്ടായാലും മാറ്റി താമസിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി തഹസില്‍ദാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it