malappuram local

കടലാക്രമണം : പൊന്നാനിയില്‍ മല്‍സ്യബന്ധനബോട്ട് തകര്‍ന്നു



പൊന്നാനി:  കടലാക്രമണത്തെ തുടര്‍ന്ന് പുതുപൊന്നാനി അഴിമുഖത്ത് മല്‍സ്യബന്ധന ഫൈബര്‍ ബോട്ട് തകര്‍ന്നു. തൊഴിലാളികള്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. പുതുപൊന്നാനിയില്‍നിന്ന് മല്‍സ്യബന്ധനത്തിനുപോയ ബോട്ടാണ് ശക്തമായ തിരമാലയില്‍പ്പെട്ട് കടലില്‍ തകര്‍ന്നത്. പുതുപൊന്നാനി സ്വദേശി ആല്യാമാക്കാനകത്ത് ബഷീറിന്റെ ഉടമസ്ഥതയിലുള്ളതാണ് തകര്‍ന്ന ബോട്ട്. രാവിലെ പതിനൊന്നോടെയാണ് സംഭവം. രാവിലെ മുതല്‍ തന്നെ കടല്‍ പ്രക്ഷുബ്ധമായിരുന്നു. ഇതിനിടെ നാലു തൊഴിലാളികളുമായി പുതുപൊന്നാനി അഴിമുഖത്തുനിന്നു മല്‍സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് കടലില്‍ പതിനൊന്ന് നോട്ടിക്കല്‍ മൈലിലെത്തിയപ്പോഴാണ് ശക്തമായ തിരയടിച്ചത്. തുടര്‍ന്ന് ബോട്ടിന്റെ മുന്‍ഭാഗം പൊട്ടുകയും തകര്‍ന്ന ഭാഗത്തുകൂടി വെള്ളം ബോട്ടിലേക്ക് ഇരച്ചുകയറുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് തൊഴിലാളികള്‍ തിരിച്ച് കരയിലേക്ക് പുറപ്പെട്ടെങ്കിലും അഴിമുഖത്തുവച്ച് വേലിയേറ്റം ശക്തമായതിനെത്തുടര്‍ന്ന് ബോട്ട് കരയിലെ തെങ്ങില്‍ കെട്ടിയിട്ടു. തുടര്‍ന്ന് മറ്റൊരു ബോട്ട് കൊണ്ടുവന്നാണ് കരയ്ക്കടുപ്പിച്ചത്. അപകടത്തില്‍ ബോട്ടിലുണ്ടായിരുന്ന വയര്‍ലസ്, മറ്റു സാധനസാമഗ്രികളും നശിച്ചു. മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
Next Story

RELATED STORIES

Share it