malappuram local

കടലാക്രമണം നേരിടുന്ന പ്രദേശത്ത് പ്രത്യേക പുനരധിവാസ പാക്കേജ് വരുന്നു

പൊന്നാനി: നിരന്തരമായി കടലാക്രമണത്തിന് വിധേയമാകുന്ന മല്‍സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി പൊന്നാനിയില്‍ പ്രത്യേക പദ്ധതി തയ്യാറാകുന്നു. കഴിഞ്ഞ ദിവസം നടന്ന അടിയന്തിര കൗണ്‍സിലില്‍ യോഗത്തിലാണ് പൊന്നാനിയിലെ മില്‍സ്യതൊഴിലാളികള്‍ക്കായി പ്രത്യേക പുനരധിവാസ പാക്കേജ് തയ്യാറാക്കാന്‍ തീരുമാനമായത്.
കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ ഓഖി ചുഴലിക്കാറ്റില്‍ നാശനഷ്ടങ്ങളുണ്ടായ സാഹചര്യത്തിലാണ് ഇത്തരമൊരു പ്രമേയം കൗണ്‍സിലില്‍ അവതരിപ്പിച്ചത്. കടല്‍ ക്ഷോഭം രൂക്ഷമാകുന്ന പ്രദേശങ്ങളെക്കുറിച്ച് വിശദമായി പഠിച്ചായിരിക്കും പുനരധിവാസത്തിനായി പദ്ധതി തയ്യാറാക്കുന്നത്.
രാജ്യത്തെ തന്നെ മികച്ച ഏജന്‍സിയെ കൊണ്ട് പാക്കേജിന്റെ വിശദമായ പദ്ധതി റിപോര്‍ട്ട് തയ്യാറാക്കാനാണ് നഗരസഭ ആലോചിക്കുന്നത്.  പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിക്കുന്ന മുറക്ക് ആവശ്യമായ തുക വകയിരുത്തുന്നതിന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അനുമതിക്കായാണ് കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.  പദ്ധതി നടപ്പിലാക്കാനുള്ള സാമ്പത്തിക സഹായം സര്‍ക്കാരുകളില്‍ നിന്ന് ലഭ്യമാകണമെന്നും  പ്രമേയം ആവശ്യപ്പെടുന്നുണ്ട്.
Next Story

RELATED STORIES

Share it