Alappuzha local

കടലാക്രമണം നേരിടുന്ന പ്രദേശങ്ങള്‍ ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു



ആലപ്പുഴ: കടലാക്രമണം നേരിടുന്ന പ്രദേശങ്ങള്‍ ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ മാധവമുക്ക്, നീര്‍ക്കുന്നം, വളഞ്ഞവഴി എന്നിവിടങ്ങളിലെ കടലാക്രമണ പ്രദേശങ്ങളാണ് കലക്ടര്‍ സന്ദര്‍ശിച്ചത്. മണല്‍ ജിയോബാഗില്‍ നിറച്ചും മണല്‍ച്ചാക്കുകളും താല്‍ക്കാലികമായി സ്ഥാപിക്കാനും കല്ല് ഇടാനുള്ള സത്വര നടപടി സ്വീകരിക്കാനും ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. അമ്പലപ്പുഴ മേഖലയില്‍ കല്ലിടാനുള്ള ടെണ്ടര്‍ നടപടിയായതായി എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. കാട്ടൂരില്‍ ജിയോ ബാഗില്‍ മണല്‍നിറച്ച് സ്ഥാപിച്ചു. കൂടുതല്‍ ബാഗുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിവരികയാണ്.ആര്‍ഡിഒ എസ് മുരളീധരന്‍പിള്ള, ഡെപ്യൂട്ടി കലക്ടര്‍ പി എസ് സ്വര്‍ണമ്മ, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍ രേഖ, തഹസില്‍ദാര്‍ ആശ സി എബ്രഹാം എന്നിവരും സംബന്ധിച്ചു.
Next Story

RELATED STORIES

Share it