Kollam Local

കടലാക്രമണം: ചവറ ഐആര്‍ഇ ലൈറ്റ് ഹൗസ് അപകടാവസ്ഥയില്‍

ചവറ: കടലാക്രമണം രൂക്ഷമായതോടെ ചവറയിലെ തീരദേശമേഖലയില്‍ സ്ഥിതിചെയ്യുന്ന ഐആര്‍ഇ ലൈറ്റ് ഹൗസ് അപകടാവസ്ഥയില്‍. കടല്‍ക്ഷോഭത്താല്‍ ലൈറ്റ് ഹൗസിലേക്ക് വെള്ളമിരച്ചുകയറുകയാണ്. ചവറ കോവില്‍ത്തോട്ടം 132 ലാണ് ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. രാത്രി കാലങ്ങളില്‍ മല്‍സ്യതൊഴിലാളികള്‍ക്ക് തീരം അറിയാന്‍ സഹായകമാകുന്ന ലൈറ്റ് ഹൗസാണ് കടലാക്രമണ ഭീഷണിയിലായിരിക്കുന്നത്. ഇവിടെ സംരക്ഷണ ഭിത്തിയും തകര്‍ത്ത് കടല്‍കയറ്റമായതോടെ ലൈറ്റ് ഹൗസ് തകര്‍ച്ചയിലായി നില്‍ക്കുകയാണ്. ഇവിടെ താമസിക്കുന്ന നൂറിലധികം കുടുംബങ്ങളും ബുദ്ധിമുട്ടിലാണ്. കേന്ദ്ര പൊതുമേഖല സ്ഥാപനമായ  ഐആര്‍ഇയുടെ ലൈറ്റ് ഹൗസും തീരവും സംരക്ഷിക്കാന്‍  അധികൃതര്‍  തയ്യാറാകണമെന്നാവശ്യം ശക്തമായി. ശക്തമായ തിരമാലയില്‍ കോവില്‍ത്തോട്ടം സെന്റ്  ആന്‍ഡ്രൂസ് ദേവാലയത്തിലെ സെമിത്തേരിയും ഭീഷണി നേരിടുകയാണ്. തിരമാലകള്‍ കരയിലേക്ക് തുടരെ പതിക്കുന്നതിനാല്‍ കടല്‍വെള്ളം സെമിത്തേരിയിലും ദേവാലയ പരിസരത്തേയ്ക്കും ഒഴുകിയെത്തുകയാണന്ന് പ്രദേശവാസികള്‍ പറയുന്നു.
Next Story

RELATED STORIES

Share it