kasaragod local

കടലാക്രമണം: ഉറക്കമില്ലാതെ അവര്‍ കഴിച്ചു കൂട്ടിയത് മണിക്കൂറുകള്‍

കാസര്‍കോട്: ഓരോ തിരയും അലയടിച്ച് വരുമ്പോള്‍ അവരുടെ നെഞ്ചില്‍ ഭീതിയുടെ കനല്‍. പിഞ്ചു മക്കളെ മാറോടണച്ച് എങ്ങോട്ടു പോകണമെന്നറിയാതെ അവര്‍ കൊച്ചു കുരയില്‍ കഴിച്ചുകൂട്ടിയത് മണിക്കൂറുകളോളം.
ശനിയാഴ്ച പകല്‍ കടല്‍ക്ഷോഭിച്ചിരുന്നുവെങ്കിലും ഉച്ചയായപ്പോള്‍ പഴയതുപോലെയായി. രാത്രി പത്തോടെയാണ് കടലിന്റെ ഗതി മാറിയതെന്ന് ചേരങ്കൈ കടപ്പുറത്തേ ഹമീദ് ചേരങ്കൈയും നാട്ടുകാരും ഒന്നടങ്കം പറഞ്ഞു. രാത്രി പത്തോടെ തീരപ്രദേശത്ത് ആളുകള്‍ എത്തി.
എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു, കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്‌ഐ പി അജിത്കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘവും എത്തി.
കടലിനോട് ചേര്‍ന്നുള്ള വീടുകളില്‍ ചെന്ന് ഇവരോട് മാറി താമസിക്കാന്‍ നിര്‍ദ്ദേശിച്ചു. ചിലര്‍ ബന്ധുവീടുകളിലേക്ക് പോയി. പോകാന്‍ ഇടമില്ലാത്തവര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങി. ഇവര്‍ക്ക് താമസിക്കാനായി നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എയുപി സ്‌കൂളില്‍ സൗകര്യവും ഒരുക്കിയിരുന്നു.
പലരും ഉറക്കമിളച്ച് പുലര്‍ച്ചവരെ നിന്നു. ഇന്നലെ പുലര്‍ച്ചെയോടെ കടല്‍ ശാന്തമാകുന്നത് വരെ.  രണ്ട് ദിവസങ്ങളായി കടല്‍ തീരത്തുള്ളവര്‍ ആശങ്കയോടെയാണ് കഴിയുന്നത്.
Next Story

RELATED STORIES

Share it