Pathanamthitta local

കടയ്ക്കാട് മല്‍സ്യമാര്‍ക്കറ്റ് തുറന്നു പ്രവര്‍ത്തിക്കും

പന്തളം: കടയ്ക്കാട് മല്‍സ്യമാര്‍ക്കറ്റ് തുറന്നു പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും നിര്‍ദേശങ്ങളുടെ ഉത്തരവുകളും യഥാസമയം പാലിക്കാത്തതിനാല്‍ നഗരസഭ അധികൃതര്‍ കടയ്ക്കാട് മല്‍സ്യമാര്‍ക്കറ്റ് ചങ്ങലയിട്ടും ബന്ധിച്ച് കച്ചവടം നിരോധിച്ചിരുന്നു.
ഇതോടെ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട           തൊഴിലാളികളുടെയും ചെറുകിട      കച്ചവടക്കാരുടെയും ജീവിതമാര്‍ഗം നിലച്ചിരുന്നു.
ജനജീവിതം നഗരസഭയ്ക്ക് എതിരായി തിരിയുന്നതിനാല്‍ നഗരസഭ അടിയന്തര കമ്മിറ്റി കടയ്ക്കാട് മല്‍സ്യമാര്‍ക്കറ്റ് പന്തളം പിഎച്ച്‌സിയുടെ സമീപത്തേക്ക് മാറ്റാന്‍ നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിയോജിപ്പിനെ അവഗണിച്ച് തീരുമാനമെടുത്തു.
ഈ തീരുമാനം പ്രതിഷേധം വിളിച്ചുവരുത്തിയതോടെ പന്തളം പൊതുമാര്‍ക്കറ്റിലേക്ക് ചന്തമാറ്റാന്‍ തീരുമാനിച്ചു.
കര്‍ഷകരും വ്യാപാരികളും വിവിധ രാഷ്ട്രീയ കക്ഷികളും ധര്‍ണയടക്കമുള്ള സമരപരിപാടികളുമായി നഗരസഭയ്‌ക്കെതിരേ തിരിഞ്ഞതൊടെ പകരസംവിധാനം കണ്ടെത്താന്‍ നഗരസഭയ്ക്ക് കഴിയാതെയായി.
ജീവിത മാര്‍ഗം നഷ്ടപ്പെട്ട പന്തളം തോന്നല്ലൂര്‍ ചന്തയില്‍ പുത്തന്‍വീട്ടില്‍ സുബൈര്‍ റാവുത്തര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സ്വകാര്യ ഹരജി പരിഗണനയ്‌ക്കെടുത്ത ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് ഒരു ഇടക്കാല ഉത്തരവിലൂടെ കടയ്ക്കാട് മല്‍സ്യമാര്‍ക്കറ്റ് ഉത്തരവ് തിയ്യതി മുതല്‍ മൂന്നാഴ്ചത്തേക്ക് തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയത്.
Next Story

RELATED STORIES

Share it