Pathanamthitta local

കടയ്ക്കാട്-ഉളമയില്‍ റോഡ് തകര്‍ന്ന് കാല്‍നടയാത്രയും ദുഷ്‌കരമായി

പന്തളം: കടയ്ക്കാട്-ഉളമയില്‍ റോഡ് തകര്‍ന്നു. കാല്‍നടയാത്രയും വാഹനയാത്രയും ദുഷ്‌ക്കരമാകുന്നു. നഗരസഭയില്‍ ഒമ്പതാം ഡിവിഷനില്‍ ഉള്‍പ്പെട്ട ഈ റോഡില്‍ ശോച്യാവസ്ഥ പരിഹരിക്കാന്‍ പരാതികളേറെനല്‍കിയിട്ടു പരിഹാരമായില്ല. നൂറു കണക്കിനു ചെറുകിട കച്ചവടക്കാരും, പ്രീമെട്രിക് ഹോസ്റ്റലും സ്ഥിതി ചെയ്യുന്ന ഇവിടെ കടയ്ക്കാട് എല്‍പി സ്‌ക്കൂള്‍ കുട്ടികളും ഈ റോഡാണ് ഉപയോഗിക്കുന്നത്.
രോഗം ബാധിച്ചാല്‍ ആശുപത്രിയില്‍ പോകാന്‍ വാഹനം വിളിച്ചാല്‍ പോലും പ്രദേശത്ത് എത്തുന്നില്ല എന്ന പരാതിയും വ്യാപകമാണ്. ഫണ്ടിന്റെ അപര്യാപ്തതയാണ് റോഡ് നിര്‍മാണത്തിന്റെ കാലതാമസമെന്ന് കൗണ്‍സിലര്‍ പറയുമ്പോഴും ഇത്രയും പോലും ജനസാന്ദ്രത ഇല്ലാത്ത സ്ഥലങ്ങളില്‍ റോഡ് നിര്‍മാണം പൂര്‍ത്തികരിച്ചതും ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ പോരില്‍ കൗണ്‍സിലര്‍ റോഡ് നിര്‍മ്മാണം മനപൂര്‍വ്വം പരിഹരിക്കാതിരിക്കുന്നതായും പറയപ്പെടുന്നു.
2018-19 ലെ നഗരസഭാ ബജറ്റില്‍ റോഡ് പുനരുദ്ധാരണത്തിനു   അമ്പതുലക്ഷം രൂപ വകയിരുത്തിയിട്ടും കടയ്ക്കാട് ഉളമയില്‍ റോഡിന്റെ ശോച്യാവസ്ഥയ്ക്കു  മാത്രം പരിഹാരമില്ല.
Next Story

RELATED STORIES

Share it