Kollam Local

കടയ്ക്കല്‍ ഭൗമ വിവര പഞ്ചായത്താകുന്നു

കടയ്ക്കല്‍: കടയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത് ഭൗമ വിവര പഞ്ചായത്താകുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പഞ്ചായത്തിന്റെ വികസനാവശ്യത്തിനുതകുന്ന ഓരോ സര്‍വേ പ്ലോട്ടിലേയും വിവരങ്ങള്‍ വിരല്‍ തുമ്പില്‍ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ജില്ലയില്‍ ആദ്യമായാണ് ഒരു ഗ്രാമപ്പഞ്ചായത്ത് ഇത്തരമൊരു സംരംഭം ഏറ്റെടുക്കുന്നത്. കൃഷി ഭൂമി, മനുഷ്യവാസ മേഖല, വ്യാപാര വ്യവസായം, ഭൂവിനിയോഗം, തൊഴില്‍, വിദ്യാഭ്യാസം, മൃഗ സംരക്ഷണം, ഗതാഗതം, വൈദ്യുതി, ആരോഗ്യം എന്നീ മേഖലകളുടെ സമഗ്രമായ സ്ഥാനീയ വിവരശേഖരണം നടത്തും. ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം ഉപയോഗപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്. സാങ്കേതിക വിദ്യയിലൂടെ വികസനത്തിന്റെ തോത് ഗണ്യമായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം ഗ്രാമീണ പഠന കേന്ദ്രമാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാങ്കേതിക സഹായം നല്‍കുന്നത്. ആദ്യപടിയായി വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം നടന്നു. ഗ്രാമപ്പഞ്ചായത്തു  പ്രസിഡന്റ് ആര്‍ എസ് ബിജു ഉദ്ഘാടനം ചെയ്തു. പ്രോജക്ട് മാനേജര്‍ പി സജി, ടെക്‌നിക്കല്‍ വിദഗ്ധന്‍ സുഗേഷ് എന്നിവര്‍ ക്ലാസ് എടുത്തു. വികസന മേഖലയിലെ ക്ലേശ ഘടകങ്ങള്‍ മനസിലാക്കി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നിശ്ചയിക്കാന്‍ ഈ സംരംഭം പൂര്‍ത്തിയാവുന്നതോടെ സാധിക്കും.
Next Story

RELATED STORIES

Share it