ernakulam local

കടയുടെ ഷട്ടറില്‍ മൂത്രമൊഴിക്കുന്നയാളെ കടയുടമ സിസിടിവി കാമറ വച്ച് പിടികൂടി

ആലുവ: മാസങ്ങളായി കടയുടെ ഷട്ടറില്‍ സ്ഥിരമായി മൂത്രമൊഴിച്ചിരുന്ന വിരുതനെ കടയുടമ സിസിടിവി കാമറ വച്ച് കണ്ടെത്തി. ആലുവ ജില്ലാ ആശുപത്രി കവലയില്‍ സെലക്ഷന്‍സ് എന്ന കടയുടെ ഷട്ടറടക്കം ദ്രവിച്ച് പോയതിനെ തുടര്‍ന്നാണ് കടയുടമ സിസിടിവി കാമറ സ്ഥാപിച്ചത്.കടക്ക് മുന്നില്‍ പതിവായി മൂത്രമൊഴിക്കുന്ന വിരുതനെ കണ്ടെത്താന്‍ കടയുടമ സ്ഥാപിച്ച സിസിടിവി കാമറയില്‍ പതിഞ്ഞത് അപൂര്‍വ്വ കാഴ്ച. രാത്രി പത്തോടെ ഒരാള്‍ കുപ്പിയിലാക്കിയ മൂത്രം കടയ്ക്കുമുന്നിലും ഷട്ടറിലും തളിക്കുന്നു. അതോടൊപ്പം കടയുടെ മുന്നില്‍ മാലിന്യങ്ങളും നിക്ഷേപിക്കുന്നു. ആളെ തിരിച്ചറിഞ്ഞ കടയുടമ പോലിസില്‍ പരാതി നല്‍കി. മൂന്ന് മാസത്തിലധികമായി രാവിലെ തുറക്കാനെത്തുമ്പോള്‍ കടയുടെ മുന്നില്‍ നിന്ന് മൂത്രത്തിന്റെ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിട്ട്. ആദ്യം നഗരസഭയുടെ കാനയില്‍ നിന്നാണെന്ന് കരുതി. പിന്നീട് കടയുടെ ഷട്ടര്‍ തുരുമ്പ് പിടിച്ചതോടെ കഴിഞ്ഞ ആഴ്ച ഷട്ടറും മാറ്റിവച്ചു. എന്നിട്ടും  പരിപാടി നിര്‍ത്താതായതോടെയാണ് കടയുടെ പുറത്ത് സിസിടിവി കാമറ വെക്കാന്‍ തീരുമാനിച്ചത്. ഇതോടെയാണ് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞത്.
Next Story

RELATED STORIES

Share it