Kollam Local

കടയുടമയെ മര്‍ദ്ദിച്ചവശനാക്കി കവര്‍ച്ച നടത്തി

കുളത്തുപ്പുഴ: പതിനൊന്നാംമയിലില്‍ കടയുടമയെ മര്‍ദ്ദിച്ചവശനാക്കി ബൈക്കിലെത്തിയ സംഘം പണം മോഷ്ടിച്ചു.
പതിനൊന്നാം മയില്‍ കിഴക്കുംകര പുത്തന്‍വീട്ടില്‍ സുബൈറിനാണ് (65) മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി കടയില്‍ സിഗരറ്റ് വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ മോഷണ സംഘം സിഗരറ്റ് എടുക്കുവാനായി കടക്കുള്ളിലേക്ക് കയറിയ സുബൈറിനെ കടയ്ക്കുള്ളില്‍ ഇട്ട് മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കടക്കുള്ളിലെ  പണപ്പെട്ടിയില്‍ നിന്ന് 10,000 രൂപയും ഐഡി പ്രൂഫ്  അടങ്ങിയ പേഴ്‌സും താക്കോല്‍ കൂട്ടവും മോഷണ സംഘം എടുത്തു കൊണ്ടുപോയി.
സുബൈറിന്റെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ എത്തിയപ്പോഴേക്കും മൂന്നു പേര്‍ അടങ്ങിയ മോഷണം സംഘം ബൈക്കില്‍ കടന്നുകളഞ്ഞു. കുളത്തുപ്പുഴ പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
Next Story

RELATED STORIES

Share it