thiruvananthapuram local

കടയുടമയടക്കം മൂന്നു പേരെ തിളച്ച വെള്ളമൊഴിച്ച് കൊല്ലാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍

ആറ്റിങ്ങല്‍: കടയുടമയെയും ചെറുമകനെയും സഹോദരിയുടെ മകനെയും തിളച്ച വെള്ളമൊഴിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയെ ആറ്റിങ്ങല്‍ പോലിസ് പിടികൂടി. മേലാറ്റിങ്ങല്‍ പുത്തന്‍വീട്ടില്‍ വിനോദ് (35) ആണ് പിടിയിലായത്. ഈ മാസം 7ന് രാത്രി 12ഓടെയാണ് കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്ന സമയത്ത് സൗജന്യമായി ആഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വിനോദ് കടയില്‍ എത്തിയത്.
ഇതിനു വിസമ്മതിച്ച കടയുടമ ഗുരുനാഗപ്പന്‍കാവ് ചരുവിള വീട്ടില്‍ മണിയനെയും (76) സഹായികളായി കടയില്‍ കൂടെയുണ്ടായിരുന്ന ചെറുമകന്‍ മോനി (20), സഹോദരീപുത്രന്‍ രാജീവ് (39) എന്നിവരെ മാരകമായി മര്‍ദ്ദിക്കുകയും കടയില്‍ തിളച്ചുകിടന്ന വെള്ളം എടുത്ത് ഇവരുടെ ദേഹത്ത് ഒഴിക്കുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ മോനിയും രാജീവും ഇപ്പോള്‍ ചിറയിന്‍കീഴ് ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഇയാള്‍ മൂന്ന് അടിപിടിക്കേസുകളില്‍ ഉള്‍പ്പെട്ട ആളാണെന്ന് ആറ്റിങ്ങല്‍ എസ്‌ഐ ശ്രീജിത്ത് പറഞ്ഞു.
Next Story

RELATED STORIES

Share it