palakkad local

കടയടപ്പ് സമരം ശക്തിപരീക്ഷണമാക്കാന്‍ വ്യാപാര സംഘടന



പാലക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്നു നടത്തുന്ന കടയപ്പ് സമരം ജില്ലയില്‍ ശക്തിപരീക്ഷണമാക്കാന്‍ വ്യാപാര സംഘടന. ഔദ്യോഗിക വിഭാഗം കടയപ്പ് സമരം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ്. സംഘടനയ്ക്ക് കീഴിലെ എല്ലാ സ്ഥാപനങ്ങളും അടയ്ക്കണമെന്നാവശ്യപ്പെട്ട് കച്ചടവക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഏതാനും വര്‍ഷമായി ഇടഞ്ഞു നില്‍ക്കുന്ന ജോബി വി ചുങ്കത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗം കട അടച്ചിടില്ലെന്നും സമരം പ്രഹസനമാണെന്നും പരസ്യ നിലപാടെടുത്ത് രംഗത്തുണ്ട്. തങ്ങള്‍ക്ക് കീഴിലാണ് ജില്ലയിലെ ബഹുഭൂരിഭാഗവും വരുന്ന വ്യാപാരികളെന്നും ജോബി വിഭാഗം അവകാശപ്പെടുന്നു. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ മണ്ണാര്‍ക്കാട്, പട്ടാമ്പി മേഖലകളില്‍ സമരം വിജയിപ്പിച്ചും സമരം പൊളിച്ചും ശക്തിതെളിയിക്കാനുള്ള ഒരുക്കത്തിാണ് ഇരുവിഭാഗവും. അപാകതകള്‍ പരിഹരിക്കാനായില്ലെങ്കി ല്‍ ജിഎസ്ടി നികുതി സമ്പ്രദായം പിന്‍വലിക്കുക, റോഡ് വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കുക, വാടക-കുടിയാന്‍ നിയമം പാസാക്കുക തുടങ്ങീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് കടകള്‍ അടച്ചിടുന്നത്. എന്നാല്‍, ജിഎസ്ടി വിഷയത്തില്‍ സെക്രട്ടേറിയറ്റിലേക്കല്ല മാര്‍ച്ച് നടത്തേണ്ടതെന്നും രാജ്ഭവനിലേക്കോ പാര്‍ലമെന്റിലോക്കോ ആണ് നടത്തേണ്ടതെന്നുമാണ് ജോബി വിഭാഗം പറയുന്നത്.
Next Story

RELATED STORIES

Share it