കടബാധ്യത: വ്യാപാരി ഭാര്യയെയും പെണ്‍മക്കളെയും വെടിവച്ചു കൊന്നു

അഹ്മദാബാദ്: ഗുജറാത്തില്‍ കടബാധ്യതയേറിയ വ്യാപാരി, ഭാര്യയെയും രണ്ടു പെണ്‍മക്കളെയും വെടിവച്ചു കൊന്നു. കെട്ടിട നിര്‍മാണ വ്യാപാരിയായ ധര്‍മേഷ് ഷാ (50) ആണ് ഭാര്യ അമിബനെയും ഹേലി (24), ഖുഷി (18) എന്നീ പെണ്‍മക്കളെയും വെടിവച്ചു കൊന്നത്. പെണ്‍മക്കളിലൊരാളെ ഉന്നത പഠനത്തിനു വിദേശത്ത് അയക്കുന്നത് സംബന്ധിച്ച് കുടുംബത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം.
കൊലപാതക വിവരം ഷാ തന്നെയാണ് പോലിസിനെയും ബന്ധുക്കളെയും അറിയിച്ചത്. പോലിസ് വരുന്നതു വരെ ഷാ വീട്ടില്‍ കാത്തുനിന്നു. ഷായ്ക്ക് 15 കോടിയുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നും കുടുംബത്തിന് ഇക്കാര്യം അറിയില്ലായിരുന്നുവെന്നും പോലിസ് പറഞ്ഞു. ഷായും കുടുംബാംഗങ്ങളും തമ്മില്‍ മകളെ ഉന്നത പഠനത്തിന് ആസ്‌ത്രേലിയയിലേക്ക് അയക്കുന്നതു സംബന്ധിച്ച് വാഗ്വാദങ്ങള്‍ നടന്നിരുന്നു. ഉന്നത പഠനത്തിന് 70 ലക്ഷം രൂപ വേണ്ടിയിരുന്നു. കടത്തില്‍ മുങ്ങിയ ഷാ അതിനെ എതിര്‍ത്തിരിക്കാമെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it