കടബാധ്യത: വയനാട്ടില്‍കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

മുട്ടില്‍: വയനാട്ടില്‍ കടബാധ്യതയെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കല്ലുവാടി എലവങ്കച്ചാലില്‍ അശോകന്‍(48) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി കാണാതായ അശോകനെ ഇന്നലെ രാവിലെയാണ് വീട്ടിനടുത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പാട്ടത്തിനു ഭൂമിയെ ടുത്ത് വാഴക്കൃഷി നടത്തിവന്നിരുന്ന ഇയാള്‍ക്ക് ബാങ്കില്‍നിന്നും വായ്പ എടുത്ത വകയില്‍ രണ്ടു ലക്ഷത്തോളം രൂപയുടെ കടമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഷൈലയാണ് അശോകന്റെ ഭാര്യ. മക്കള്‍: ഐശ്വര്യ(ഡിഗ്രി വിദ്യാര്‍ഥിനി, സെന്റ് മേരീസ് ബത്തേരി), ആതിര (പ്ലസ് ടു വിദ്യാര്‍ഥിനി, പനങ്കണ്ടി സ്‌കൂള്‍).
Next Story

RELATED STORIES

Share it