thrissur local

കടപ്പൂക്കര-ചേര്യേക്കര പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിന് നടപടിയായി

മാള: കടപ്പൂക്കര-ചേര്യേക്കര പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിച്ചു. മാള ഗ്രാമപഞ്ചായത്തിലെ കടപ്പൂക്കരയേയും പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ ചേര്യേക്കരയേയും ബന്ധിപ്പിക്കുന്ന പാലം പണി കഴിഞ്ഞിട്ടും  റോഡ് ടാറിംഗിന് ഫണ്ട് ഉണ്ടായിരുന്നില്ല.
ഇക്കാരണത്താല്‍ പാലത്തിന്റെ അപ്രോച്ച്  റോഡ് ടാറിംഗ് നടത്താതെ കിടക്കുകയായിരുന്നു. ഈ  സാഹചര്യത്തിലാണ് പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് പുത്തന്‍ചിറ, മാള ഗ്രാമപഞ്ചായത്തുകള്‍ റോഡ് ടാറിംഗിന് ഫണ്ട്  അനുവദിച്ചത്. ഇരു കരക്കാരുടേയും ചിരകാല  സ്വപ്‌നമാണ് പാലം നിര്‍മാണം പൂര്‍ത്തിയായതോടെ യാഥാര്‍ത്ഥ്യമായത്. ഇരു കരകളും തമ്മിലുള്ള ദൂരം അരകിലോമീറ്റര്‍ മാത്രമാണെങ്കിലും ഇരു കരകള്‍ക്കുമിടയില്‍ ചാല്‍ ഉള്ളതിനാല്‍ പോക്ക് വരവിന് കരിങ്ങാച്ചിറ  വഴി കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കണമായിരുന്നു. യാത്ര ദുരിതത്താല്‍ പ്രയാസപ്പെടുന്ന പ്രദേശവാസികളുടെ നിരന്തര ആവശ്യം പരിഗണിച്ച് മുന്‍ സര്‍ക്കാരിന്റെ കാലത്താണ് പാലം നിര്‍മാണ—ത്തിനായി  ബജറ്റില്‍ തുക വകയിരുത്തിയത്. നബാര്‍ഡിന്റെ ധനസഹായത്തോടെ ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പാണ് ഫണ്ട്  ലഭ്യമാക്കിയത്.
1.85 കോടി  രൂപയാണ് നിര്‍മാണ ചിലവ് വന്നത്. 2014 ല്‍ ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പ് ഫണ്ട് വകയിരുത്തിയെങ്കിലും 2016 ലാണ് ഭൂമി  ഏറ്റെടുക്കല്‍ നടപടികള്‍  പൂര്‍ത്തിയാക്കാനായത്. മാള, പുത്തന്‍ചിറ പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് തടസ്സങ്ങള്‍  ഉണ്ടായത് കാരണമാണ് പാലം നിര്‍മാണം നീണ്ട് പോയത്. മാള പഞ്ചായത്തില്‍ ഉള്‍പ്പെട്ട കടപ്പൂക്കര പ്രദേശത്തും പുത്തന്‍ചിറ പഞ്ചായത്തിലെ ചേര്യേക്കര പ്രദേശത്തുമായി  അനുബന്ധ റോഡിനായി നിരവധിയാളുകളുടെ ഭൂമി ഏറ്റെടുക്കേണ്ടതുണ്ടായിരുന്നു. നിലം ഏറ്റെടുക്കല്‍ നിയമ ക്കുരുക്കില്‍ പെടുകയും ചെയ്തു. പഞ്ചായത്തുകള്‍ തങ്ങളുടെ ഉത്തരവാത്വം നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച  വരുത്തിയതായും ആക്ഷേപം ഉയര്‍ന്നിരുന്നു. വൈകിയാണെങ്കിലും തടസങ്ങള്‍ നീക്കി പാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചതോടെ ഇരു കരകളിലുള്ളവരുടെ യാത്ര ദുരിതത്തിന്  പരിഹാരമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it