thrissur local

കടപ്പുറത്തെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി എസ്ഡിപിഐ പ്രചാരണം

കടപ്പുറം: പഞ്ചായത്തിന്റെ രൂപീകരണം മുതല്‍ യുഡിഎഫ് ഭരണം കൈയ്യാളുന്ന കടപ്പുറത്ത് ശക്തി തെളിയിക്കാന്‍ എസ്ഡിപിഐ തിരഞ്ഞടുപ്പ് പ്രചാരണം ശക്തമാക്കി. പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ മാട്ടുമ്മലിലും എട്ടാം വാര്‍ഡായ കറുകമാടും 14ാം വാര്‍ഡായ തൊട്ടാപ്പിലുമാണ് എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നത്. അഞ്ചാം വാര്‍ഡില്‍ മിര്‍സ തുഫൈല്‍ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുമ്പോള്‍ എട്ടാം വാര്‍ഡില്‍ ഹലീലും 14ാം വാര്‍ഡില്‍ എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ എച്ച് ഷാജഹാനും തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി കഴിഞ്ഞു.
വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണ രംഗത്ത് അര നൂറ്റാണ്ട് കാലമായി പഞ്ചായത്ത് നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ തന്നേയാണ് മൂന്നു പേരും ഉയര്‍ത്തിക്കാട്ടുന്നത്. പഞ്ചായത്തിലെ ഏറ്റവും വലിയ പ്രശ്‌നമായ കുടിവെള്ള ക്ഷാമ പരിഹാരം ഇരു മുന്നണികളുടേയും തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനമായി മാത്രമാണ് അവശേഷിക്കുന്നതെന്നും ഇതിനെതിരെ ഒരു വോട്ട് എന്ന അഭ്യര്‍ഥനയോടേയാണ് എസ്ഡിപിഐ സ്ഥാനാര്‍ഥികളുടെ പ്രചാരണം. ഇതിനു പുറമെ വെള്ളക്കെട്ടിന് പരിഹാരം കാണുമെന്നും പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് എത്തിക്കുമെന്നും ഇവര്‍ വാഗ്ദാനം ചെയ്യുന്നു.
പഞ്ചായത്തില്‍ മൂന്ന് വാര്‍ഡുകളിലാണ് എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നത്. പ്രചാരണ രംഗത്ത് ഇരു മുന്നണികള്‍ക്കും ഏറെ തലവേദന സൃഷ്ടിക്കുന്ന മൂന്നു പേരും ആദ്യമായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍, നവാഗതരുടെ അങ്കലാപ്പില്ലാതെ പ്രചാരണം നടത്തുമ്പോഴും ഓരോ വാര്‍ഡുകളിലെ വോട്ടര്‍മാരില്‍ നിന്നും മികച്ച പ്രതികരണമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it