malappuram local

കടകളില്‍ പരിശോധന തുടരുന്നു; 8000 രൂപ പിഴ ഈടാക്കി

പള്ളിക്കല്‍: പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കട പരിശോധന നടത്തി. ബുധനാഴ്ച്ച  നടന്ന സര്‍വകക്ഷി യോഗ തീരുമാന പ്രകാരമാണ് മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കാത്ത സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.
കോഴിപ്പുറം, പള്ളിക്കല്‍ ബസാര്‍, കുമ്മിണിപറമ്പ് എന്നിവിടങ്ങളിലാണ് ഇന്നലെ പരിശോധന നടന്നത്. പൊതുജനാരോഗ്യ നിയമങ്ങള്‍ ലംഘിച്ച് കച്ചവടം നടത്തിയ നാല് സ്ഥാപനങ്ങളില്‍ നിന്ന് എണ്ണായിരം രൂപ പിഴ ഈടാക്കി.
കൊതുക് വളരാന്‍ സാഹചര്യം ഒരുക്കുന്ന  സ്ഥാപനങ്ങള്‍ക്കും, വ്യക്തികള്‍ക്കുമെതിരേ അടുത്ത ദിവസങ്ങളില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തെരുവോരങ്ങളില്‍ നടത്തുന്ന അച്ചാര്‍ കച്ചവടം നിര്‍ത്തിവയ്്ക്കണം. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഇത്തരം കച്ചവടം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആക്രി കച്ചവടക്കാര്‍ സാധനങ്ങള്‍ കൊതുക് വളരാന്‍ ഇടയില്ലാത്ത വിധം സുരക്ഷിതമായി സൂക്ഷിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ടി ജോണ്‍, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ വി പി ദിനേഷ്, അസി.സെക്രട്ടറി ഉണ്ണികൃഷ്ണന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ കെ അബ്ദുറഹ്മാന്‍, സീനിയര്‍ ക്ലര്‍ക്ക് പത്മനാഭന്‍ പരിശോധനയ്ക്കു നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it