Flash News

കടം വീട്ടാന്‍ റാഞ്ചല്‍ നാടകം : ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍



ചെന്നൈ: കടം വീട്ടാന്‍ മകനെ ചിലര്‍ തട്ടിക്കൊണ്ടുപോയെന്ന കള്ളക്കഥ ചമച്ച പിതാവ് അറസ്റ്റില്‍. ട്രാവല്‍ ഏജന്‍സി നടത്തുന്ന രവികുമാറാണ് തന്റെ മൂന്നു വയസ്സുകാരനായ മകനെ തട്ടിക്കൊണ്ടുപോയെന്ന കള്ളക്കഥ പറഞ്ഞത്. രവികുമാറിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലിസ് ചോദ്യം ചെയ്തപ്പോഴാണ് തട്ടിക്കൊണ്ടുപോകല്‍ നാടകം പുറത്തായത്. കുറച്ചു കഴിഞ്ഞ് കൊണ്ടുപോകാമെന്നു പറഞ്ഞ് കുട്ടിയെ സുഹൃത്തിന്റെ വസതിയിലാണ് ഏല്‍പിച്ചിരുന്നത്.
Next Story

RELATED STORIES

Share it