thiruvananthapuram local

കടം വാങ്ങിയ പണംതിരികെ ആവശ്യപ്പെട്ട വികലാംഗന് ക്രൂരമര്‍ദ്ദനം

വെള്ളറട: കടംവാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടതിന് വികലാംഗന് ക്രൂരമര്‍ദ്ദനം. വാഴിച്ചല്‍ വിട്ടിയോട് സുതിലയം വീട്ടില്‍ രാജി(40)നാണ് മര്‍ദ്ദനമേറ്റത്.
പണംകടംവാങ്ങിയ വീട്ടിയോട് റോഡരികത്ത് വീട്ടില്‍ വിനോദിന്റെ വീട്ടില്‍ പോയി പണം ആവശ്യപ്പെട്ടപ്പെട്ടതിന് വിനോദിന്റെ അനുജന്‍ ബിനുവാണ് വീല്‍ചെയറിലിരുന്ന രാജിനെ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന് ശേഷം ഇയാള്‍ ബൈക്കോടിച്ച് കൈവിരലുകളിലൂടെ കയറ്റിയിറക്കുകയും ചെയത്ു.
ഗുരുതരമായി പരിക്കേറ്റ രാജിനെ നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് കോളജില്‍ പ്രവേശിപ്പിച്ചു. പരാതിപ്പെട്ടതിന് ശേഷം നാലുദിവസങ്ങള്‍ പിന്നിട്ടിട്ടും ആര്യന്‍കോട് പോലിസ് തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപമുണ്ട്. അക്രമികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it