Idukki local

കഞ്ഞിക്കുഴിയില്‍ കൂടിയ ഭൂരിപക്ഷം ഇടതു സ്ഥാനാര്‍ഥിക്ക്; കുറഞ്ഞത് ബിജെപിക്ക്

കഞ്ഞിക്കുഴി: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഏറ്റവും കുടുതല്‍ ഭൂരിപക്ഷം ആല്‍പ്പാറയില്‍ നിന്നും വിജയിച്ച എല്‍ഡിഎഫിന്റെ സിമിനാ ബിനോയിക്കാണ്. എതിര്‍ സ്ഥാനാര്‍ത്ഥി യുഡിഎഫിലെ സാലി മാത്യുവിനേക്കാള്‍ 263 വോട്ടുകളാണ് കൂടുതല്‍ കിട്ടിയത്.
ബി.ജെ.പിയില്‍ നിന്നുളള ബിന്ദു അഭയന് 14 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇതാണ് പഞ്ചായത്തിലെ കുറഞ്ഞ ഭൂരിപക്ഷം.
കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് കീരിത്തോട്ടില്‍ നിന്നുളള സജി ജോസിന്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച സജിക്ക് 641 വോട്ട് ലഭിച്ചു.ഏറ്റവും കുറച്ച് വോട്ടുകള്‍ ലഭിച്ചത് കത്തിപ്പാറ വാര്‍ഡില്‍ നിന്നു മത്സരിച്ച സി.പി.എമ്മിലെ ജോയി തോമസിനാണ്. ഇദ്ദേഹത്തിന് 338 വോട്ടുകളാണ് ലഭിച്ചത്.
ഏറ്റവും കൂടുതല്‍ വോട്ട് നേടിയവരില്‍ രണ്ടാം സ്ഥാനം പഞ്ചായത്ത് പ്രസിഡന്റ് പി.ഡി ശോശാമ്മയെ തോല്പിച്ച അഞ്ചുകുടി വാര്‍ഡില്‍ നിന്നുള്ള സി.പി.ഐ അംഗം ടിന്‍സി തോമസിനാണ്. ഇവര്‍ക്ക് 587 വോട്ടുകള്‍ ലഭിച്ചു. തങ്കച്ചന്‍ മത്തായി അട്ടിക്കളത്തിന് 499 വോട്ടുകള്‍ ലഭിച്ചു. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയോടെയാണ് ഇദ്ദേഹം മല്‍സരിച്ചത്.
Next Story

RELATED STORIES

Share it