കഞ്ചിക്കോട്ട് ഷീറ്റ് നിര്‍മാണ കമ്പനിയില്‍ വന്‍ അഗ്നിബാധ
BY fousiya sidheek15 Jun 2017 7:16 AM GMT
fousiya sidheek15 Jun 2017 7:16 AM GMT
പാലക്കാട്: കഞ്ചിക്കോട് വ്യവസായമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഷീറ്റ് നിര്‍മാണ കമ്പനിയില്‍ വന്‍ അഗ്നിബാധ. ഷീറ്റ് നിര്‍മിക്കാന്‍ ഗോഡൗണില്‍ സൂക്ഷിച്ച ലക്ഷങ്ങളുടെ ടയറുകളും ഉല്പാദന സാമഗ്രികളും കത്തിനശിച്ചു. വ്യാപക നാശനഷ്ടം. ഇന്നു പുലര്‍ച്ചെ മൂന്നോടെയാണ് കമ്പനി നിര്‍മാണ യൂനിറ്റിലെ ഹീറ്ററില്‍ തീപിടുത്തമുണ്ടായത്. ഷീറ്റ് നിര്‍മിക്കാനുള്ള ടയര്‍ കൂട്ടിയിട്ട ഗോഡൗണിലെ മുക്കാല്‍ ഭാഗത്തോളം കത്തിനശിച്ചു. പാലക്കാട്, കഞ്ചിക്കോട് ഫയര്‍ സ്റ്റേഷനുകളിലെ മൂന്നു യൂനിറ്റുകള്‍ മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. എന്നാല്‍ ടയര്‍ മാലിന്യത്തില്‍ നിന്നുയര്‍ന്ന പുക പ്രദേശത്തെയാകെ ബുദ്ധിമുട്ടിലാക്കി. വൈകിട്ട് ആറോടെയാണ് പുകയും ഇതില്‍ നിന്നുയര്‍ന്ന ചൂടും നിയന്ത്രണ വിധേയമാക്കിയത്. സ്റ്റേഷന് ഓഫിസര്‍ എന്‍ കെ ഷാജിയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. കമ്പനിക്കകത്ത് ജീവനക്കാരില്ലാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ജില്ലാ ഫയര്‍ ഓഫിസര്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് തീയണച്ചത്.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT