Idukki local

കഞ്ചാവ് വേട്ട: കേരളവും തമിഴ്‌നാടും സംയുക്ത റെയ്ഡിന്

മറയൂര്‍: കഞ്ചാവ് വേട്ട കേരള- തമിഴ്‌നാട് സംയുക്ത റെയ്ഡിലേക്ക്. അന്തര്‍സംസ്ഥാന അതിര്‍ത്തി പ്രദേശമായ ചിന്നാര്‍ വനത്തില്‍ കഞ്ചാവ് കൃഷി കണ്ടെത്തിയതിനെ തുടര്‍ന്നാണ് എക്‌സൈസ് സ്‌പെഷ്യല്‍ ടീമിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കിയിരിക്കുന്നത്. എറണാകുളം ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ പി കെ മനോഹരന്റെ നിര്‍ദ്ദേശ പ്രകാരം ഇടുക്കി സ്‌പെഷ്യല്‍ സ്‌ക്വാഡ്, അടിമാലി നര്‍ക്കോട്ടിക്‌സ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, മറയൂര്‍ എക്‌സൈസ് ടീം എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിവരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ നിന്നുള്ള എക്‌സൈസ് സംഘം ഇടമലകുടിയില്‍ നിന്ന് 102 കിലോ കഞ്ചാവ് പിടികൂടിയതും തമിഴ്‌നാട് വനംവകുപ്പ് ചിന്നാര്‍ വനാതിര്‍ത്തിയില്‍ 1100 കഞ്ചാവ് ചെടികളും കണ്ടെത്തിയ സാഹചര്യത്തിലാണ് സംയുക്തമായി റെയ്ഡ് നടത്തിവരുന്നത്. 102 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ പ്രതികളായ കരിമുട്ടി ആദിവാസി കോളനിയിലെ ചീനി മുത്തു, നടരാജന്‍ എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തേ തുടര്‍ന്നാണ് മുളകുതറ കുടി കേന്ദ്രീകരിച്ചുള്ള വനമേഖലയില്‍ 20 പേരടങ്ങിയ എക്‌സൈസ് സംഘം പരിശോധന നടത്തിയത്. അടിമാലി നര്‍ക്കോട്ടിക്‌സ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സിഐ വി. എ. പ്രദീപ്, മറയൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ആന്റോ, കെഡിഎച്ച് വില്ലേജിലെ സുനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നുവരുന്നത്. കഞ്ചാവുമായി യുവാവ് പിടിയില്‍കുമളി: 20 ഗ്രാം കഞ്ചാവുമായി അണക്കര പാമ്പുംപാറ സ്വദേശി പ്രഭാകര(28)നെ കുമളിയില്‍ വണ്ടിപ്പെരിയാര്‍ എക്‌സൈസ് സഘം അറസ്റ്റ് ചെയ്തു. വെള്ളി രാവിലെ 10.30ന് നടത്തിയ പരിശോധനയിലാണ് കേസ് കണ്ടെടുത്തത്.
Next Story

RELATED STORIES

Share it