kozhikode local

കഞ്ചാവ് വില്‍പന: രണ്ടു പേര്‍ അറസ്റ്റില്‍

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്പനയ്ക്കായി കൊണ്ടുവന്ന 25 പാക്കറ്റ് കഞ്ചാവുമായി  പെരുങ്കുഴിപാടം ബാബുരാജ് എന്ന തലവന്‍ ബാബു (50 ) വിനെ കസബ പോലീസും നടുവട്ടം സ്വദേശി മുഫിയാസി(23) നെ ബേപ്പൂര്‍ പോലീസും പിടികൂടി. കഴിഞ്ഞ ദിവസം ബേപ്പൂര്‍ സ്വദേശി പ്രഭാകരനെ 12 പാക്കറ്റ് കഞ്ചാവുമായി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയിരുന്നു.മുന്‍പ് കഞ്ചാവു കേസില്‍ ഉള്‍പ്പെട്ട ബാബുരാജ് കഴിഞ്ഞ കുറച്ചു കാലമായി പാളയം മാര്‍ക്കറ്റ്, കോര്‍പ്പറേഷന്‍ സ്‌റ്റേഡിയം പരിസരം തുടങ്ങിയ സ്ഥലങ്ങളില്‍ കഞ്ചാവ് വില്പന നടത്തി വരുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസബ എസ്‌ഐ സിജിത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട്‌സിറ്റി ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡും കസബ പോലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. സ്‌റ്റേഡിയം പരിസരത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സമീപത്ത് വെച്ചാണ് വില്പനയ്ക്കായി കൊണ്ടുവന്ന 25 പാക്കറ്റ് കഞ്ചാവുമായി ഇയാളെ പോലീസ് പിടികൂടിയത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മോഷ്ടിച്ച വാഹനവുമായി കഞ്ചാവ് വില്പന നടത്തിയ കേസില്‍ ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയ മുഫിയാസിന്റെ പേരില്‍ വാഹനമോഷണത്തിനും കഞ്ചാവ് വില്പന നടത്തിയതിനും നല്ലളം പോലീസ് സ്‌റ്റേഷനില്‍ കേസ് നിലവിലുണ്ട്. ഈ കേസില്‍ ജയിലിലായിരുന്ന മുഫിയാസ് ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും കഞ്ചാവ് വില്പന നടത്തുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേപ്പൂര്‍ പോലീസും ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നടുവട്ടം പുഞ്ചപ്പാടംവയല്‍ എന്ന സ്ഥലത്ത് വെച്ചാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. കോടതിയില്‍ പ്രതികളെ റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it