കഞ്ചാവ് വില്പനയെ ചോദ്യം ചെയ്തു: ആറുപേര്‍ക്ക് കുത്തേറ്റു
BY sruthi srt2 April 2018 5:37 AM GMT
X
sruthi srt2 April 2018 5:37 AM GMT
കാസര്‍കോട്: കഞ്ചാവ് വില്പനയെ ചോദ്യം ചെയ്ത വിരോധത്തില്‍ ആറുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. സാരമായി പരിക്കേറ്റ രണ്ടുപേരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലംപാടിയിലെ ഹാഷിം (26), സമീര്‍ (26) എന്നിവരെയാണ് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാല്‍ത്തടുക്കയിലെ ഫാറൂഖ് (27), ആലംപാടിയിലെ മുദസ്സിര്‍ (23), മുസ്തഫ (25) എന്നിവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും ആലംപാടിയിലെ ഹൈദരലി(24)യെ ചെങ്കളയിലെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. ആലംപാടി ഉറൂസില്‍ പങ്കെടുത്ത് വീട്ടിലേക്ക് പോകുന്നതിനിടെ ജീപ്പിലെത്തിയ സംഘം മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. കഞ്ചാവ് വില്പനയെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിലാണ് അക്രമമെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പരാതിപ്പെട്ടു. സ്ഥിരം കുഴപ്പം നടത്തുന്നവരാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ കുറിച്ച് പോലിസ് അന്വേഷിച്ചുവരികയാണ്. ഇതില്‍ നാലുപേര്‍ വിദ്യാനഗര്‍ സ്റ്റേഷന് പരിധിയിലെ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോലിസ് പറഞ്ഞു.

Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT