kozhikode local

കഞ്ചാവ് വില്‍പനക്കാരനെ എക്‌സൈസ് സംഘം പിടികൂടി



കോഴിക്കോട്: പന്തീരാങ്കാവ്, കൈമ്പാലം, മാങ്കാവ് ഭാഗങ്ങളില്‍ ബൈക്കില്‍ സഞ്ചരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന  പന്തീരാങ്കാവ്  കൈമ്പാലം ദേശത്ത് പട്ടയാട്ട് വീട്ടില്‍  ജയാനന്ദന്‍ എന്നയാളെ ഫറോക്ക് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍ പി പീതാംബരനും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടി. 120 ഗ്രാം കഞ്ചാവും ബൈക്കും ഇയാളില്‍ നിന്ന് പിടികൂടി. കുന്നത്ത് പാലം, മാങ്കാവ് എന്നീ ഭാഗങ്ങളില്‍ വ്യാപകമായി യുവാക്കള്‍ക്കിടയില്‍ കഞ്ചാവ് വില്‍ക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്റലിജന്‍സും ഫറോക്ക് എക്‌സൈസ് റേഞ്ചും കൂടി നടത്തിയ സംയുക്ത നീക്കത്തിലാണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് പൊതി ഒന്നിന് 500 രൂപ നിരക്കിലാണ് ഇയാള്‍ വില്‍പന നടത്തുന്നത്. ഇയാളെ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മഡിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. പ്രിവന്റീവ് ഓഫിസറായ യുഗേഷ് ബി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ  പി വിപിന്‍, ടി ഗോവിന്ദന്‍, എന്‍ ജലാലുദ്ദീന്‍, എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it