malappuram local

കഞ്ചാവ് വില്‍പനക്കാരനായ യുവാവിനെ പോലിസ് പിടികൂടി

പൊന്നാനി: പൊന്നാനിയില്‍ കഞ്ചാവ് വില്‍പന നടത്തി വന്ന യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. പ്രതിയെ പിടികൂടുന്നതിനിടെ എക്‌സൈസ് ഓഫിസര്‍മാര്‍ക്ക് പരിക്കേറ്റു. പൊന്നാനി റേഞ്ച് പരിധിയില്‍ പൊന്നാനി കടപ്പുറം, തുറമുഖം എന്നിവിടങ്ങളില്‍ കഞ്ചാവ് വില്പന നടത്തിവന്ന യൂസഫ്  എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും 23 പൊതികളിലായി 100 കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് വിതരണത്തിനായി ഉപയോഗിച്ച ബുള്ളറ്റ് ബൈക്ക് പിടിച്ചെടുത്തു.കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ടു ഇയാള്‍ക്കെതിരേ മുന്‍പും കേസ് ഉണ്ട്. അന്ന് കഞ്ചാവ് സൂക്ഷിച്ചിരുന്ന ഓട്ടോറിക്ഷ ഇയാളില്‍ നിന്നും പിടിച്ചെടുത്തിരുന്നു.
പ്രതിയെ പിടികൂടുന്നതിനിടയില്‍ ഉണ്ടായ മല്‍പിടിത്തത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യന് കഴുത്തിനും പ്രവന്റിവ് ഓഫിസര്‍ ജാഫറിന് ഇടതു കൈക്കും മുറിവേറ്റു. സിഇഒമാരായ വി പി പ്രമോദ് ,ഗിരീഷ് , ഡ്രൈവര്‍ അപ്പുണ്ണി റെയ്ഡില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it