Idukki local

കഞ്ചാവ് വലിക്കുന്നതിനിടെ ഏഴ് കുട്ടികള്‍ പിടിയില്‍

തൊടുപുഴ: തൊണ്ടിക്കുഴ എംവിഐപി കനാല്‍ മേല്‍പ്പാലത്തിനു സമീപം കഞ്ചാവ് വലിക്കുകയായിരുന്ന ഏഴ് കുട്ടികളെ പോലിസ് പിടികൂടി. 15 വയസ്സില്‍ താഴെയുള്ള കുട്ടികളാണ് എക്‌സൈസിന്റെ വലയിലായത്.ചെറിയ അളവില്‍ കഞ്ചാവും ഇവരില്‍ നിന്നും കണ്ടെടുത്തു.
എക്‌സൈസിനെ കണ്ടയുടന്‍ തന്നെ കുട്ടികള്‍ കഞ്ചാവ് കനാലിലേയ്ക്ക് വലിച്ചെറിഞ്ഞു.
പ്രദേശത്ത് കഞ്ചാവിന്റെ ഉപയോഗം വ്യാപകമാകുന്നതായി മുമ്പ് നിരവധി പരാതിയുണ്ടായിരുന്നു.ഇതിനെ തുടര്‍ന്നാണ് എക്‌സൈസ് സംഘം പരിശോധന ശക്തമാക്കിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ സംഘത്തിന്റെ വാഹനം കണ്ട് കുട്ടികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
ആളൊഴിഞ്ഞ സ്ഥലത്ത് രാപ്പകല്‍ വ്യത്യാസമില്ലാതെ നിരവധി അപരിചിതര്‍ എത്തുന്നതായി നാട്ടുകാര്‍ പറയുന്നു.കഴിഞ്ഞ മാസം വരെ തൊടുപുഴ പോലിസ് ഇവിടെ പരിശോധന ശക്തമാക്കിയിരുന്നു.
പരിശോധന നിലച്ചതോടെയാണ് വീണ്ടും കഞ്ചാവ് വലിയ്ക്കാന്‍ കുട്ടികളും യുവാക്കളും കനാലിന്റെ അരികില്‍ എത്തിയത്.പ്രദേശത്തുള്ളവര്‍ തന്നെയാണ് കഞ്ചാവ് വിതരണക്കാരെന്ന് എക്‌സൈസിനും പോലിസിനും സൂചന ലഭിച്ചിച്ചുണ്ട്.
കുട്ടികള്‍ എന്ന പരിഗണന നല്‍കി എക്‌സൈസ് സംഘം കേസെടുക്കാതെ മാതാപിതാക്കളെ വിളിച്ച് വരുത്തി കുട്ടികളെ താക്കീത് ചെയത് വിട്ടയച്ചു.
സംഭവമറിഞ്ഞ് നൂറുകണക്കിന് പേരാണ് പ്രദേശത്ത് തടിച്ച് കൂടിയത്.
അതേ സമയം കുട്ടികള്‍ കഞ്ചാവിന് അടിമകളാണെന്ന് വീട്ടുകാര്‍ തന്നെ സമ്മതിക്കുന്നു.
Next Story

RELATED STORIES

Share it