Alappuzha local

കഞ്ചാവ് മാഫിയാ സംഘം വാഹനം എറിഞ്ഞ് തകര്‍ക്കുന്നതായി പരാതി



മണ്ണഞ്ചേരി: പഞ്ചായത്ത് 13,14,15 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന ആലപ്പുഴ-കൂറ്റിവേലി റോഡില്‍ മടയാം തോടിനും കൃഷ്ണപിള്ള ജങ്ഷനും ഇടയിലുള്ള റോഡിന് സമീപത്തെ വീടുകളിലെ മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ കഞ്ചാവ് മാഫിയ എന്ന് പറയുന്ന മൂന്നംഗ സംഘം വാഹനങ്ങള്‍ എറിഞ്ഞ് തകര്‍ക്കുന്നതായി പരാതി. കഴിഞ്ഞ ഒരാഴ്ചയ്്ക്കിടെ അഞ്ചോളം വാഹനങ്ങളുടെ ചില്ലാണ് എറിഞ്ഞ് തകര്‍ത്തത്. ചിലവീടുകളുടെ ജനല്‍ ചില്ലുകളും എറിഞ്ഞു തകര്‍ത്തു. രാത്രി 10നും 12നും ഇടയിലുള്ള സമയങ്ങളിലാണ് ഇവരുടെ ആക്രമണം എന്ന് പറയപ്പെടുന്നു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് അക്രമണത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. ഇത്തരക്കാരെ അമര്‍ച്ച ചെയ്യുന്നതിനായി മടയാം തോട്-കൃഷ്ണപിള്ള ജങ്ഷന്‍ എന്നിവിടങ്ങളില്‍ പോലിസ് പട്രോളിങ് ശക്തമാക്കണെമെന്ന് നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it