Kottayam Local

കഞ്ചാവ് മാഫിയയെ സിപിഎം സംരക്ഷിക്കുന്നതില്‍ വ്യാപക പ്രതിഷേധം

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മേഖലയില്‍ കഞ്ചാവ് മാഫിയാകളെ സംരക്ഷിക്കുന്ന സിപിഎം നിലപാടില്‍ പ്രതിഷേധം ഉയരുന്നു. കഴിഞ്ഞ ദിവസം രാത്രി ചേന്നാട് കവലയില്‍ ജീവകാരുണ്യ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കനിവ് ചാരിറ്റബിള്‍ സൊസൈറ്റിയ്ക്കു നേരെ ആക്രമണം നടത്തിയ സിപിഎം അക്രമികള്‍ എസ്ഡിപിഐയുടെ കൊടിമരം വ്യാപകമായി രാത്രിയില്‍ തകര്‍ത്തു. ആഴ്ചകള്‍ക്കു മുമ്പ് എംഇഎസ് കവലയില്‍ വച്ച് കഞ്ചാവു കച്ചവടക്കാര്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ പൊന്തനാല്‍ ജമീല്‍, ജഹനാസ്, ശാസ്താംകുന്നേല്‍ സലിം എന്നിവരെ കമ്പിവടിക്ക് അടിച്ചു പരിക്കേല്‍പിച്ചിരുന്നു. അന്ന് ഭരണ സ്വാധീനം ഉപയോഗിച്ച് കഞ്ചാവ് സംഘത്തെ നിസാര വകുപ്പുകള്‍ ചുമത്തി സ്റ്റേഷനില്‍ നിന്നും ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസിലെ പ്രതിയായ മുത്താരംകുന്ന് തൂങ്ങന്‍പറമ്പില്‍ മാഹിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ പാറയില്‍ മാഹിന്‍, പാറത്താഴെ റബീസ്, കല്ലുപുരയ്ക്കല്‍ ഷെരീഫ്, പൊന്തനാല്‍ ജമീല്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it