kozhikode local

കഞ്ചാവ് പൊതികളുമായി നാല് യുവാക്കള്‍ അറസ്റ്റില്‍

നാദാപുരം: വില്‍പനക്കായി പളനിയില്‍ നിന്നെത്തിച്ച കഞ്ചാവുമായി നാല് യുവാക്കളെ നാദാപുരം എകസൈസ് സംഘം അറസ്റ്റ് ചെയ്തു. കല്ലാച്ചി തെരുവന്‍ പറമ്പ് സ്വദേശി ഒന്തം പറമ്പത്ത് ഫാസില്‍ (21), കുറ്റിയാടി മരുതോങ്കര സ്വദേശി വെള്ളക്കുടി വീട്ടില്‍ ജിതിന്‍ നാണു (22), തൂണേരി സ്വദേശി വയനേരി പൊയ്യില്‍ മുഹമ്മദലി (20), മൊകേരി സ്വദേശി വണ്ണത്താം വീട്ടില്‍ ഷഹനാസ് (23) എന്നിവരെയാണ് നാദാപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ കെ ഷാജിയും സംഘവും പിടികൂടിയത്.
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. നാദാപുരം ഗവ താലൂക്ക് ആശുപത്രി പരിസരത്ത് വച്ചാണ് നാല് പേരും പിടിയിലായതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
രാത്രി എക്‌സൈസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടയില്‍ സംശയായ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട യുവാക്കളെ കസ്റ്റഡിയിലെടുക്കുകയും ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗുകളില്‍ നടത്തിയ പരിശോധനയിലാണ് ചെറിയ കടലാസ് പൊതികളിലാക്കി സൂക്ഷിച്ച് വച്ച കഞ്ചാവ് കണ്ടെത്തിയത്.
ജിതിനും, മുഹമ്മദലിയും ചേര്‍ന്നാണ് പളനിയില്‍ നിന്ന് കഞ്ചാവ് എത്തിക്കുന്നതെന്നും 1000 രൂപയ്ക്കാണ് വില്‍പന നടത്തുന്നതെന്നും എക്‌സൈസുകാര്‍ പറഞ്ഞു.
പ്രിവന്റീവ് ഓഫീസര്‍ എ കെ ശ്രീജിത്ത്, സിഇഒമാരായ കെ ഷിരാജ്, പ്രമോദ് പുളിക്കൂല്‍, സി എം സുരേഷ്—കുമാര്‍, വി സി വിജയന്‍, കെ ഷിജില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Next Story

RELATED STORIES

Share it