Kollam Local

കഞ്ചാവ് ചെടിയും ഗോവന്‍ മദ്യവും പിടികൂടി

കരുനാഗപ്പള്ളി: ഓച്ചിറ ക്ലാപ്പനയില്‍ കഞ്ചാവ് ചെടിയും ഗോവന്‍ മദ്യവും പിടികൂടി. ക്ലാപ്പന വരവിള വട്ടത്തനതെക്കതില്‍  ശ്രീജിത്തി(25)നെയാണ് പിടികൂടിയത്.
വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതിനും കൈയില്‍ 20 ഗ്രാം കഞ്ചാവ് സുക്ഷിച്ചതിനുമാണ് ഇയാളെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി കെ സജീകുമാറും സംഘവും പിടികൂടിയത്.
രഹസ്യവിവരത്തെ തുടര്‍ന്ന് വീടും പരിസരവും പരിശോധിച്ചപ്പോഴാണ് ചെടി വളര്‍ന്ന് നില്‍ക്കുന്നത് കണ്ടെത്തിയത്.
ഇയാളുടെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന 20 ഗ്രാം കഞ്ചാവും ഉണ്ടായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നമ്പരുവികാല രാജി ഭവനത്തില്‍ രാജേഷി(34) നെ 250 പെതികഞ്ചാവുമായും ,ക്ലാപ്പന പള്ളി അയ്യത്ത് വീട്ടില്‍ ഹരി (22) നെ 50 പെതികഞ്ചാവുമായും ചങ്ങന്‍കുളങ്ങര കൊച്ചു കൈലാസം വീട്ടില്‍ അമല്‍ സി ശേഖറി(21) നെ 20 ഗ്രാം കഞ്ചാവുമായും പിടികൂടിയിരുന്നു.
ഇവരുടെ പക്കല്‍ നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള ബോങ്ങ് കണ്ടെത്തി. വെള്ളനാതുരുത്ത് കൊച്ചുകുന്നേല്‍ വീട്ടില്‍  വിഷ്ണു (24), പണ്ടാരതുരുത്ത് കടവില്‍ വീട്ടില്‍ അജി (23) എന്നിവരെ ഗോവയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം കേരളത്തില്‍ എത്തിച്ച് ഗോവന്‍ മദ്യം കച്ചവടം നടത്തി വരുന്നതിനിടെ പിടികൂടി. ഇവരുടെ പക്കല്‍ നിന്നും ഒമ്പത് ലിറ്റര്‍ മദ്യവും പിടികൂടി.
Next Story

RELATED STORIES

Share it