Idukki local

കഞ്ചാവ് കേസ്; 10 വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും

തൊടുപുഴ: കഞ്ചാവ് കടത്താ ന്‍ ശ്രമിച്ച കേസില്‍ തമിഴ്‌നാട് കമ്പം കുരങ്കുമായന്‍ തെരുവില്‍ ഈശ്വറിന് (50) 10 വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും തൊടുപുഴ എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ് ഷാജഹാന്‍ ശിക്ഷ വിധിച്ചു.
പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് പ്രതി അനുഭവിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു. 2012 ആഗസ്ത് 11നു കോട്ടയം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് രാജന്‍ ബാബുവും പാര്‍ട്ടിയും പട്രോളിങിനിടെ കോട്ടയം നാഗമ്പടം ബസ്സ്റ്റാന്റില്‍ എത്തിയപ്പോള്‍ എക്‌സൈസ് പാര്‍ട്ടിയെ കണ്ട് പരിഭ്രമിച്ച് ഒളിക്കാന്‍ ശ്രമിച്ച പ്രതിയെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കവെയാണ് പ്രതിയുടെ കൈവശമിരുന്ന ബാഗില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.
കേസില്‍ വിസ്താരം പുര്‍ത്തിയാക്കി വിധി പറയാനിരിക്കെ കേസില്‍ ശിക്ഷിക്കപ്പെട്ടേക്കാമെന്നു മനസ്സിലാക്കിയ പ്രതി താന്‍ മരണപ്പെട്ടെന്നു കോടതിയില്‍ ബന്ധുക്കള്‍ മുഖേന അറിയിച്ച് ഒളിവില്‍ കഴിഞ്ഞിരുന്നു.പിന്നീട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് വീണ്ടും പ്രതിയെ കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.
കോട്ടയം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മിന്നു വര്‍ഗീസ് അന്വേഷണം നടത്തി ചാര്‍ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം 13 സാക്ഷികളും പതിനാറ് രേഖകളും ഹാജരാക്കി.
േ്രപ്രാസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി എച്ച് ഹനീഫാ റാവുത്തര്‍ ഹാജരായി.
Next Story

RELATED STORIES

Share it