Kollam Local

കഞ്ചാവ് കേസിലെ പ്രതി അറസ്റ്റില്‍

കൊല്ലം: വിവിധ കഞ്ചാവ് കേസുകളിലെ പിടികിട്ടാപ്പുള്ളി പരവൂര്‍ സുനാമി എട്ടാം നമ്പര്‍ ഫഌറ്റിലെ കലേഷി(29)നെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇയാള്‍ സുനാമി ഫഌറ്റിന് സമീപമുള്ള കുറ്റിക്കാട്ടില്‍ ഇരുന്ന് മൊബൈല്‍ഫോണ്‍ വഴി ചില്ലറവില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്നതായി കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി ആര്‍ അനില്‍കുമാറിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ഒന്നര കിലോ കഞ്ചാവും മൊബൈല്‍ഫോണും കഞ്ചാവ് വിറ്റ പണവും ഇയാള്‍ നിന്നും പിടിച്ചെടുത്തു. രണ്ടുവര്‍ഷം മുമ്പ് കഞ്ചാവ് കേസില്‍ ജയില്‍ വാസം കഴിഞ്ഞ് ഇറങ്ങിയ ശേഷം കേരളത്തിലെ വിവിധ ജില്ലകളില്‍ ചെറുകിട കഞ്ചാവ് കച്ചവടക്കാര്‍ക്ക് തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് എത്തിച്ചുകൊടുക്കുകയായിരുന്നു ഇയാളുടെ ജോലി. നാല് കഞ്ചാവ് കേസുകളില്‍ ഇയാളെ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ നിന്നും മയക്കുമരുന്ന് ട്രെയിന്‍മാര്‍ഗ്ഗം കൊണ്ടുവന്ന് വിതരണം നടത്തിയിട്ടുള്ളതായും ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു.
റെയ്ഡില്‍ കൊല്ലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ താജുദ്ദീന്‍കുട്ടി, പ്രിവന്റീവ് ഓഫിസര്‍ എ ബെനാന്‍സണ്‍, എസ് നിഷാദ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഡി ശ്രീജയന്‍, എസ് സുനില്‍കുമാര്‍, എസ് അനീഷ്‌കുമാര്‍, ബിജി ഗംഗാധരന്‍ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it