Idukki local

കഞ്ചാവ് കൃഷി; ഗൃഹനാഥന്‍ അറസ്റ്റില്‍



ഇടുക്കി: വീടിന് സമീപം കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ ഗൃഹനാഥനെ ഇടുക്കി പോലിസ് അറസ്റ്റുചെയ്തു. കരിമ്പന്‍ കുട്ടപ്പന്‍സിറ്റി കുരിശിങ്കല്‍ ബിജു  ജോര്‍ജിനെയാണ് അറസ്റ്റുചെയ്തത്. അമിത മദ്യപാനവും കഞ്ചാവിന്റെ ഉപയോഗവും മൂലം  ഇയാള്‍ വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായതിനെ തുടര്‍ന്ന് ഭാര്യ നല്കിയ പരാതിയിലാണ് അറസ്റ്റ്. വീട്ടിലെത്തിയ പോലിസ് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തു നിന്നും കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it