ernakulam local

കഞ്ചാവ് കടത്ത് : റെയില്‍വേ സ്‌റ്റേഷനില്‍ മാരത്തോണ്‍ പരിശോധന



ആലുവ: അന്യ സംസ്ഥാന സംഘങ്ങളുടെ കഞ്ചാവ് കടത്തലുമായി ബന്ധപ്പെട്ട് ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ പോലിസിന്റെ പരിശോധനയില്‍ ഒരു മണിക്കൂറിനുള്ളില്‍ മാത്രം കുടുങ്ങിയത് 20 പേര്‍. ഇന്നലെ വൈകിട്ട് നടന്ന പരിശോധനയിലാണ് കഞ്ചാവുമായെത്തിയ 20 അന്യസംസ്ഥാനക്കാര്‍ കൂങ്ങിയത്. കേരളത്തിലേക്കെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ ഏജന്റുമാരാക്കി വന്‍തോതില്‍ കഞ്ചാവ് കടത്തുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെതുടര്‍ന്ന് രാത്രികാലങ്ങളിലടക്കം പോലിസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഇന്നലെ വൈകിട്ട് 3.30 ഓടെ ആലുവായി ലെത്തിയ സാന്ദ്രഗജ് തീവണ്ടിയില്‍ വന്നിറങ്ങിയ അന്യസംസ്ഥാനക്കാരില്‍ നടത്തിയ പരിശോധനയിലാണ് പോലിസ് കഞ്ചാവ് വേട്ട നടത്തിയത.് ഇവരുടെ ബാഗുകളില്‍ കുത്തിനിറച്ച വസ്ത്രങ്ങള്‍ക്കുള്ളില്‍ പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ.് ആലുവ സി ഐ യുടെ നേതൃത്യത്തില്‍ പ്രിന്‍സിപ്പല്‍ എസ് ഐ വി എ കേഴ്‌സണ്‍, എടത്തല എസ് ഐ നോബിള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ട്രെയിന്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയതോടെ വന്‍ പോലിസ് സംഘം റെയില്‍വേ സ്‌റ്റേഷനിലെത്തിയത് യാത്രക്കാരില്‍ ആശങ്കയുളവാക്കിയിരുന്നു. തിരക്ക് കാരണം അന്യസംസ്ഥാനക്കാരെ ക്യൂ നിര്‍ത്തിയ ശേഷമായിരുന്നു പരിശോധന നടത്തിയത്.  പിടിയിലായ അന്യസംസ്ഥാനക്കാരെ ചോദ്യം ചെയ്തു വരികയാണ്.
Next Story

RELATED STORIES

Share it